കട്ടിപ്പാറ കുരങ്ങ് പിഴുതിട്ട കരിക്ക് തലയിൽ വീണ് കർഷകന് പരിക്ക്

കൂട്ടമായി കൃഷിയിടത്തിൽ എത്തി തെങ്ങുകളിൽക്കയറി നാളികേരം പറിച്ചിട്ട കുരങ്ങന്മാരെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കുരുങ്ങുകളിലൊന്ന് പിഴുതിട്ട കരിക്ക് തലയിൽവീണ് കർഷകന് മുഖത്ത് സാരമായി പരിക്കേറ്റു. കർഷകനും കട്ടിപ്പാറ സംയുക്ത കർഷകക്കൂട്ടായ്മ കൺവീനറുമായ രാജു ജോൺ തുരുത്തിപ്പള്ളിക്കാണ് പരിക്കേറ്റത്. രാജു ജോണിന്റെ കട്ടിപ്പാറയിലെ വീടിനുസമീപത്തെ തെങ്ങിൻതോപ്പിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

വീടിനു പുറകുവശത്തെ പറമ്പിൽ കുരങ്ങന്മാർ തെങ്ങിൽക്കയറി കരിക്ക് പിഴുതെറിഞ്ഞ് ബഹളമുണ്ടാക്കുന്നതുകണ്ട് നോക്കിയ സമയത്ത് ഒരു കുരങ്ങൻ തെങ്ങിനുമുകളിൽനിന്ന്‌ പറിച്ചിട്ട കരിക്ക് തന്റെ തലയിൽ പതിക്കുകയായിരുന്നെന്ന് രാജു ജോൺ അറിയിച്ചു. നെറ്റിത്തടത്തിലും കണ്ണിനും മുഖത്തും സാരമായി മുറിവേറ്റ ഇദ്ദേഹം ആദ്യം ചുങ്കത്തെ സ്വകാര്യ കണ്ണാശുപത്രിയിലും, പിന്നീട് ഓമശ്ശേരിയിലെ സ്വകാര്യാശുപത്രിയിലും ചികിത്സതേടി.

Leave a Reply

Your email address will not be published.