മൊബൈല്‍ ഫോണ് റീചാര്ജിങ് കുറഞ്ഞ നിരക്കില് ലഭിക്കുന്നു എന്ന സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ചതിയില്‍ വീഴരുതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി .
ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്ജ് സന്ദേശങ്ങള് തീര്ച്ചയായും അവഗണിക്കണം. ഇത്തരം തട്ടിപ്പിന് ഇരയായാല് പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പരില്‍ അറിയിക്കണമെന്നും പൊലീസ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ്:
മൊബൈല് ഫോണ് റീചാര്ജിങ് കുറഞ്ഞ നിരക്കില് ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില് പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കില് ക്ലിക്ക് ചെയ്യുന്നതോടെ ഫോണ് പേ, ഗൂഗിള് പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടര്ന്ന് റീചാര്ജിങിനായി യു.പി.ഐ പിന് നല്കുന്നതോടെ പരാതിക്കാരന് തൻ്റെ അക്കൗണ്ടില് നിന്ന് പണം നഷ്ടമാകുന്നു.
ഇത്തരത്തില് ലഭിക്കുന്ന വ്യാജ റീചാര്ജ് സന്ദേശങ്ങള് തീര്ച്ചയായും അവഗണിക്കണം. ഇത്തരം തട്ടിപ്പിന് ഇരയായാല് പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റ് മുഖേനയോ സൈബര് പോലീസിനെ അറിയിക്കണം.