സംസ്ഥാനത്ത് വാഹന പരിശോധനയിൽ ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റൽ കോപ്പി മതി

ഇനിമുതൽ സംസ്ഥാനത്ത് വാഹനമോടിച്ച് യാത്ര ചെയ്യുന്നതിന് ഡ്രൈവിംഗ് ലൈസൻസിന്റെ പ്രിന്റ് കോപ്പി കയ്യിൽ കരുതേണ്ടതില്ല. പൊലീസും മോട്ടാർ വഹന വകുപ്പ് ഉദ്യോഗസ്ഥരും നടത്തുന്ന വാഹന പരിശോധനയ്ക്കിടെ ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റൽ കോപ്പി ഹാജരാക്കിയാൽ മതിയാകും. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

നിലവിൽ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പിവിസി കാർഡിലാണ് ചെയ്തു നൽകുന്നത്. ഇതു ഡിജിറ്റൽ ആക്കണെമെന്നാവാശ്യപ്പെട്ട് ഗതാഗത കമ്മിഷണർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റലാക്കി മാറ്റാനുള്ള തീരുമാനം എടുത്തത്. എൻ.എ.ഐ.സി സാരഥിയിൽ കയറി  ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസിന്റെ പ്രിന്റെടുക്കാം. ഡിജി ലോക്കറൽ സൂക്ഷിച്ച കോപ്പിയായാലും മതി.

ഡിജിറ്റൽ ഡ്രൈവിഗ് ലൈസൻസിന്റെ ഫീസ് ഘടനയും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ലേണേഴ്സ് ലൈസൻസിന് 150 രൂപയും പുതിയ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് 200 രൂപയും ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് 300 രൂപയും ലേണേഴ്സ് ടെസ്റ്റിന് 50 രൂപയുമാണ് ഫീസ്.

Leave a Reply

Your email address will not be published.

Previous Story

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന വ്യാജപ്രചരണത്തിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

Next Story

നടേരി എളയടത്ത് താഴെ കുനിയില്‍ ഗിരീഷന്‍ കുടുംബ സഹായ കമ്മിറ്റി രൂപവത്കരിച്ചു

Latest from Main News

സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ

കടത്തനാടൻ കളരി മുറകളുടെ അധികായൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ അന്തരിച്ചു

കായക്കൊടി: കടത്തനാടൻ കളരി മുറകളിൽ വലിയ ഉയരങ്ങൾ കീഴടക്കിയ ചെറിയ മനുഷ്യൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ (97) വിടവാങ്ങി. വാർദ്ധക്യ