വടകര : ജനരോഷത്തെത്തുടർന്ന് നിർത്തലാക്കിയ കെ-റെയിൽ പദ്ധതി വീണ്ടും നടപ്പാക്കാനുള്ള കേന്ദ്ര, കേരള സർക്കാരുകളുടെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയും ഗുരുതരപ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു,കെ.പി രാധാകൃഷ്ണൻ , പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി എ ബബീഷ് . മനോജ് ആവള,,പി.എം ഷുക്കൂർ..പി അബ്ദുൽ കരീം, .പി കെ സനീഷ്, പ്രസംഗിച്ചു.