എഡിഎം നവീൻബാബുവിന്റെ മരണം: പി പി ദിവ്യയ്ക്ക് ജാമ്യം

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദ് ആണ് വിധി പ്രസ്താവിച്ചത്. റിമാന്‍ഡിലായി 11 ദിവത്തിന് ശേഷമാണ് ദിവ്യ ജയിലിന് പുറത്തിറങ്ങുന്നത്.

എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജാമ്യാപേക്ഷയില്‍ കഴിഞ്ഞ തവണ വാദത്തിനിടെ പ്രതിഭാഗം കോടതിയില്‍ സമ്മതിച്ചിരുന്നു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബവും കോടതിയില്‍ വാദിച്ചു.

എഡിഎമ്മിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ ദിവ്യയെ ഒക്ടോബര്‍ 29-നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടര്‍ന്ന് പൊലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. 11 ദിവസമായി ദിവ്യ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലാണ്.

Leave a Reply

Your email address will not be published.

Previous Story

ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും എം വി ആർ ക്യാൻസർ സെൻ്ററും സംയുക്തമായി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തുന്നു

Next Story

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന യു.എ.ഇയില്‍ നിരവധി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

Latest from Local News

മെഡിസെപ്പ് പ്രീമിയവർദ്ധനക്കെതിരെ കൊയിലാണ്ടി ട്രഷറി ക്ക് മുൻപിൽ KSSPA യുടെ പ്രതിഷേധപ്രകടനം

കൊയിലാണ്ടി : മെഡിസെപ്പ് പദ്ധതിയുടെ പ്രീമിയം വർദ്ധിപ്പിച്ച സർക്കാർ നടപടിക്കെതിരെ കൊയിലാണ്ടി സബ് ട്രഷറിക്ക് മുൻപിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ്

‘ഉയരെ’ ക്യാമ്പയിന്‍: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ പരിശീലനം സംഘടിപ്പിച്ചു

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കല്‍ ലക്ഷ്യമിട്ടുള്ള ‘ഉയരെ’ ജെന്‍ഡര്‍ ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിശീലനം

പെരുവട്ടൂർ മുക്കിൽ റോഡിലേക്ക് പരന്ന് കിടക്കുന്ന മെറ്റൽ അപകടം വരുത്തുന്നു

പെരുവട്ടൂർ മുക്കിൽ റോഡിലേക്ക് പരന്ന് കിടക്കുന്ന മെറ്റൽ അപകടം വരുത്തുന്നു. റോഡിലേക്ക് മെറ്റൽ പരന്നു കിടക്കുന്നത് അപകട ഭീഷണിയാകുന്നു. പെരുവട്ടൂരിനും അമ്പ്രമോളിക്കും

ഇ കോളി ബാക്‌ടീരിയയുടെ സാന്നിധ്യം കൊല്ലം ചിറയിൽ കുളിക്കുന്നത് നിരോധിച്ചു

ചിറയിലെ വെള്ളത്തിൽ ഇ കോളി ബാക്‌ടീരിയയുടെ അളവ് കൂടിയതു കാരണം ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശമനുസരിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചിറയിൽ നിന്ന്

മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ വലിയ വട്ടളം ഗുരുതി തർപ്പണം ജനവരി 6 ചൊവ്വാഴ്ച

മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ ജനുവരി 6 ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് വലിയ വട്ടളം ഗുരുതി തർപ്പണം