കേരളത്തിലേക്ക് പത്ത് പുതിയ വന്ദേ മെട്രോ ട്രെയിനുകൾ കൂടി എത്തുന്നു

കേരളത്തിലേക്ക് പത്ത് പുതിയ വന്ദേ മെട്രോ ട്രെയിനുകൾ (നമോ ഭാരത് റാപ്പി‍ഡ് റെയിൽ)  കൂടി എത്തുന്നു. ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകളായ വന്ദേ മെട്രോവിൻ്റെ പരമാവധി വേഗം 130 കിലോമീറ്ററാണ്. ഓട്ടമാറ്റിക് സ്ലൈഡിങ് ഡോറുകളും സിസിടിവി ക്യാമറകളും ട്രെയിനിലുണ്ട്.

വന്ദേ മെട്രോയിൽ സീസൺ ടിക്കറ്റ് ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒരാഴ്ച മുതൽ ഒരു മാസം വരെ യാത്ര ചെയ്യാനുള്ള സീസൺ ടിക്കറ്റ് സൗകര്യം ലഭിക്കും. 20 സിംഗിൾ ജേണി ടിക്കറ്റ് നിരക്ക് നൽകി ഒരു മാസത്തേക്കു യാത്ര ചെയ്യാനും വന്ദേ മെട്രോ അവസരം ഒരുക്കുന്നുണ്ട്.

കേരളത്തിൽ വന്ദേ മെട്രോയുടെ റൂട്ടുകൾ സംബന്ധിച്ച ഏകദേശ ചിത്രവും തെളിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ വന്ദേ മെട്രോയ്ക്കായി നേരത്തെ 10 റൂട്ടുകൾ ശുപാർശ ചെയ്തിരുന്നു. ഇവയിൽ തന്നെയാകും പുതിയ ട്രെയിനുകൾ ഓടിത്തുടങ്ങുക. പാസഞ്ചർ / മെമു ട്രെയിനുകൾക്ക് പകരമായാണ് ട്രെയിനുകൾ ഓടിത്തുടങ്ങുക.

വന്ദേ മെട്രോ ട്രെയിനുകൾക്ക് എക്‌സ്പ്രസ് ട്രെയിനുകളിലെ സൗകര്യങ്ങളുണ്ടെങ്കിലും നിരക്ക് താരതമ്യേന കുറവാണ്. എട്ട് മുതൽ 16 കോച്ചുകൾ വരെയാണ് നമോ ഭാരത് ട്രെയിനുകൾക്ക് നിർമിക്കുന്നത്. സാധാരണ കോച്ചുകളിൽ 104 പേർക്ക് ഇരിക്കാനും 185 പേർക്ക് നിൽക്കാനും കഴിയും.

Leave a Reply

Your email address will not be published.

Previous Story

ദേശീയപാതയിൽ ‘ടേക്ക് എ ബ്രേക്ക്’ മാതൃകയിൽ ഹൈടെക് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

Next Story

കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു

Latest from Main News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

മലബാറിന്റെ മടിത്തട്ടിലെ ജിന്നുകളുടെ താഴ്വാരം – തയ്യാറാക്കിയത് ഫൈസൽ റഹ്മാൻ

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ മന്ദങ്കാവ് പ്രദേശത്തെ ഏതാണ്ട് അൻപത് ഏക്കറിൽ പരം ഭൂമിയിൽ വിശ്വാസവും ഐതിഹ്യ കഥകളും കൊണ്ട് ചുറ്റു പിണഞ്ഞു

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്. അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ