ദേശീയപാതയിൽ ‘ടേക്ക് എ ബ്രേക്ക്’ മാതൃകയിൽ ഹൈടെക് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

ദേശീയപാതയിൽ ‘ടേക്ക് എ ബ്രേക്ക്’ മാതൃകയിൽ കെ.എസ്.ഇ.ബി  ഹൈടെക് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങുന്നു . ദീർഘദൂര യാത്രക്കാരെക്കൂടി ലക്ഷ്യമിട്ട് 1000 ചതുരശ്രഅടി സ്ഥലത്ത് സ്ഥാപിക്കുന്ന കേന്ദ്രങ്ങളിൽ അതിവേഗ ചാർജിംഗ് സംവിധാനം കൂടാതെ വിശ്രമിക്കാനുള്ള സൗകര്യം, കോഫി ഷോപ്പ്, വാഷ്റൂം, റെസ്റ്റോറന്റ്- ബേക്കറി, മൊബൈൽ ചാർജിംഗ്, വൈ ഫൈ, ഇന്റർനെറ്റ്  എന്നീ സൗകര്യമടക്കമുണ്ടാകും.

കെ.എസ്.ഇ.ബി സ്വന്തമായും ഫ്രാഞ്ചൈസി മുഖേനയുമാകും നടപ്പാക്കുക. ഫ്രാഞ്ചൈസിക്ക് താത്പര്യമുള്ളവർക്ക് അനർട്ട് മുഖേന സാമ്പത്തിക സഹായം ലഭ്യമാക്കും. രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല വൈദ്യുതി വിതരണ കമ്പനി ഇത്തരമൊരു സംവിധാനം തുടങ്ങുന്നത്. 

2030ഓടെ സംസ്ഥാനത്ത് ഇ- വാഹനങ്ങളുടെ എണ്ണം 15 ലക്ഷത്തിലെത്തുമെന്നാണ് റിപ്പോർട്ട്. കിലോമീറ്ററിന് 1.5 കിലോവാട്ട് വൈദ്യുതിയാണ് ഇ-വാഹനങ്ങൾക്ക് ശരാശരി വേണ്ടത്. അങ്ങനെയെങ്കിൽ വർഷത്തിൽ 270 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിക്കേണ്ടിവരും. അതുകൂടി മുന്നിൽകണ്ടാണ് ഹൈടെക് കേന്ദ്രങ്ങൾ കൂടി തുടങ്ങാൻ കെ.എസ്.ഇ.ബി തയ്യാറെടുക്കുന്നത്.

 

Leave a Reply

Your email address will not be published.

Previous Story

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Next Story

കേരളത്തിലേക്ക് പത്ത് പുതിയ വന്ദേ മെട്രോ ട്രെയിനുകൾ കൂടി എത്തുന്നു

Latest from Main News

സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ

കടത്തനാടൻ കളരി മുറകളുടെ അധികായൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ അന്തരിച്ചു

കായക്കൊടി: കടത്തനാടൻ കളരി മുറകളിൽ വലിയ ഉയരങ്ങൾ കീഴടക്കിയ ചെറിയ മനുഷ്യൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ (97) വിടവാങ്ങി. വാർദ്ധക്യ