ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നിലക്കടല കൃഷി വിത്ത് ഇടൽ ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നിലക്കടല കൃഷി വിത്ത് ഇടൽ ഉദ്ഘാടനം ചെയ്തു.  സിഡിഎസ് ചെയർപേഴ്സൺ പ്രനീത.ടി.കെയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീബ മലയിൽ ഉദ്ഘാടനം നിർവഹിച്ചു.  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബേബി സുന്ദർരാജ്, വാർഡ് മെമ്പർമാരായ രമേശൻ കിഴക്കയിൽ, തെസ്ലീന നാസർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജീവൻ, ഇ ജി അഗ്രി സി ആർ പി നിഷ എന്നിവർ സംസാരിച്ചു. തളിർ ജെ.എൽ ജി ഗ്രൂപ്പ് സെക്രട്ടറി ഷീജ എൻ സ്വാഗതവും ഗ്രൂപ്പ് പ്രസിഡൻ്റ് മിനി അശോകൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.