റേഷൻ കാർഡുകളിൽ തെറ്റുകൾ തിരുത്താൻ അവസരം നൽകുന്ന ‘തെളിമ’ നടപടിയുമായി ഭക്ഷ്യപൊതുവിതരണ വകുപ്പ്

റേഷൻ കാർഡ് ഉടമകൾക്ക് കാർഡുകളിൽ തെറ്റുകൾ തിരുത്താൻ അവസരം നൽകുന്ന നടപടിയുമായി ‘തെളിമ’ 15 ന് ആരംഭിക്കും. തെറ്റുകൾ തിരുത്താൻ അവസരം നൽകുന്നതിനോടൊപ്പം അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും ഭക്ഷ്യ പൊതുവിതരണ വകുപ്പിൻ്റെ ഈ പദ്ധതി സഹായിക്കും. ഓരോ റേഷന്‍ കടകളില്‍ ഇതിനായി പ്രത്യേക പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. റേഷന്‍ കടകള്‍ക്ക് മുന്നില്‍ താഴിട്ടുപൂട്ടി സ്ഥാപിക്കുന്ന ഡ്രോപ് ബോക്‌സില്‍ പരാതികളും അപേക്ഷകളും ഇടാം. 

സിവില്‍ സപ്ലൈസ് വകുപ്പിൻ്റെ തെളിമ പദ്ധതി ഡിസംബര്‍ 15 വരെ നീണ്ടു നിൽക്കും. പുതുതായി ആധാർ നമ്പർ ചേർക്കാനും അവസരമുണ്ട്. 

പാചക വാതക കണക്ഷന്‍, വൈദ്യുതി കണക്ഷന്‍ എന്നീ വിവരങ്ങളും ചേർക്കാവുന്നതാണ്. ബുക്ക് രൂപത്തിലുള്ള കാർഡുകൾ മാറ്റി സ്മാർട്ട് കാർഡുകൾ അയക്കുന്നതിന് മുമ്പ് തെറ്റുകളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ് തെളിമയുടെ ലക്ഷ്യം. മുന്‍ഗണനാവിഭാഗത്തിലെ മഞ്ഞ്, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ കാര്‍ഡിലെ തെറ്റുകള്‍ കാരണം മസ്റ്ററിങ്ങ് നിരസിക്കപ്പെട്ടവര്‍ക്ക് ഈ അവസരം വിനിയോഗിക്കാം.
 

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നിലക്കടല കൃഷി വിത്ത് ഇടൽ ഉദ്ഘാടനം ചെയ്തു

Next Story

ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Latest from Main News

സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ

കടത്തനാടൻ കളരി മുറകളുടെ അധികായൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ അന്തരിച്ചു

കായക്കൊടി: കടത്തനാടൻ കളരി മുറകളിൽ വലിയ ഉയരങ്ങൾ കീഴടക്കിയ ചെറിയ മനുഷ്യൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ (97) വിടവാങ്ങി. വാർദ്ധക്യ