അത്തോളി കൂമുള്ളി ബസ് അപകടം : ഉള്ളിയേരിയിലും അത്തോളിയിലും വാഹന പരിശോധന ; 22 ബസുകൾക്കെതിരെ നടപടി

അത്തോളി : കൂമുള്ളി ബസ് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ഉള്ളിയേരിയിലും അത്തോളിയിലും വാഹന പരിശോധന നടത്തി. ഉള്ളിയേരിയിൽ കോഴിക്കോട് എൻഫോഴ്സ്മെന്റ് സംഘവും അത്തോളിയിൽ നന്മണ്ട സബ് ആർ ടി ഒ യുടെയും നേതൃത്വത്തിലായിരുന്നു പരിശോധന . എയർഹോൺ ഉപയോഗിക്കൽ , ഫാൻസി ലൈറ്റ് ഉപയോഗിക്കൽ ,
സ്പീഡ് ഗവർണറിലെ അപാകത , യൂണിഫോം ധരിക്കാതിരിക്കൽ , ഇൻഷൂർ അടക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് പരിശോധനയിൽ പ്രധാനമായും കണ്ടെത്തിയത്. നന്മണ്ട ആർ ടി ഒ
നേരത്തെ താക്കീത് ചെയ്തവർക്ക് ഫൈൻ അടക്കാനും ആദ്യഘട്ടത്തിൽ നിയമ ലംഘനം നടത്തിയവർക്ക് താക്കീത് നൽകി.
അത്തോളി അത്താണിയിൽ 13 വാഹനങ്ങൾ പരിശോധിച്ചു. 7 ബസുകളിൽ നിന്നും ഫൈൻ ഈടാക്കി.
കോഴിക്കോട് ആർ ടി ഒ എൻഫോഴ്സ്മെന്റ് വിഭാഗം 12 ബസുകൾക്കെതിരെ നടപടിയെടുത്തു. കോഴിക്കോട് – കുറ്റാടി
ലിമിറ്റഡ് ബസുകളുടെ അമിത വേഗതയും
സ്പീഡ് ഗവർണർ വിഛേദിക്കുന്നത് ഉൾപ്പെടെ പരാതി നേരത്തെ ഉണ്ടായിരുന്നു. കഴിഞ്ഞ 6 മാസത്തിനുള്ളിൽ 4 വാഹനാപകടമാണ് അത്തോളി റൂട്ടിൽ ഉണ്ടായത് . നവംബർ 1 ന് കൂമുള്ളിയിലുണ്ടായ വാഹനപകടത്തിൽ സ്കൂട്ടർ യാത്രികൻ്റെ മരണത്തെ തുടർന്ന് കൂമുള്ളി പ്രദേശവാസികളും ബസുകൾക്കെതിരെ പ്രതിഷേധവും ബോധവൽക്കരണവും നടത്തി. അതിനിടെ സ്കൂട്ടർ യാത്രികൻ്റെ കുടുംബവും ബസ് പാസഞ്ചേഴ്സ് അസോസിയേഷനും റോഡിലെ മരണക്കുരുക്കിനെ കുറിച്ചും പോലീസ് അധികൃതരുടെ വീഴ്ച്ചയും വിശദമാക്കി ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു.ഇതിന്റ പശ്ചാത്തലത്തിൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി വി എം ഷെരീഫിൻ്റെ നിർദേശത്തെ തുടർന്ന് കോഴിക്കോട് എൻഫോഴ്സ്മെന്റ് ഉം നന്മണ്ട ആർ ടി ഒ യും വാഹന പരിശോധന നടത്തുകയായിരുന്നു. തുടർ ദിവസങ്ങളിൽ ഇടവിട്ട് സമാന വാഹന പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.
കുറ്റ്യാടി , പേരാമ്പ്ര , അത്തോളി സ്റ്റേഷൻ ഹാസ് ഓഫീസർമാർ , എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ, ജില്ലയിലെ ആർ ടി ഒ എന്നിവരുടെ കൂട്ടായ്മയിൽ ശരിയായ രീതിയിൽ ബസുകളുടെ സമയ ക്രമം കാര്യക്ഷമമാക്കിയാൽ മത്സര ഓട്ടം നിയന്ത്രിക്കാൻ കഴിയും
എന്നാൽ ബസുടമകളും ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നതിലൂടെ നടപടി സ്വീകരിക്കാൻ കഴിയാതെ പോകുന്നതായി ബസ് പാസഞ്ചേർസ് അസോസിയേഷൻ ആരോപിച്ചു.ഇതാകട്ടെ എത്രയോ കുടുംബങ്ങളിൽ തീരാ വേദന ഉണ്ടാക്കുന്നു. കോഴിക്കോട് – കുറ്റ്യാടി റൂട്ടിലെ ഒട്ടു മിക്ക ബസുകളിലും സ്പീഡ് ഗവർണറിൽ തിരിമറി നടത്തുകയാണ് . പ്രത്യേകം സ്വിച്ച് ഫിറ്റ് ചെയ്ത് 80 ന് മുകളിൽ സ്പീഡിൽ ഓടുന്നതായി അറിയാൻ കഴിഞ്ഞു. ഇത് തെളിവ് സഹിതം ഹാജരാക്കാൻ തയ്യാറാണെന്ന് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 07 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

കോൺഗ്രസ്സ് പ്രതിക്ഷേധ പ്രകടനം നടത്തി

Latest from Main News

ചിരുതമ്മയെ അവസാനമായി ഒരു നോക്കു കാണാൻ ഷാഫി പറമ്പിൽ എത്തി

ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് 104 വയസ്സുകാരിയായ ചിരുതമ്മ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷാഫി പറമ്പിലിനെ നേരിൽ കാണാൻ ഒരു ചാനലിൽ

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്ഐടിക്ക് കൈമാറി. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15

കൊല്ലം സായിയിലെ പെൺകുട്ടികളുടെ ആത്മഹത്യ, അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സാന്ദ്രയുടെ അമ്മ

കൊല്ലത്തെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഹോസ്റ്റലിൽ രണ്ട് കായിക താരങ്ങൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ഥാപന അധികൃതർക്കെതിരെ ഗുരുതര

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി

മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന്

ഇത്തവണയും കേരളത്തിന് വേണ്ടി സന്തോഷ്‌ ട്രോഫി മത്സരത്തിൽ ബൂട്ടണിയാൻ കൂരാച്ചുണ്ട് സ്വദേശി വി.അർജുൻ

ദേശീയ സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒത്തിണങ്ങിയ ടീമിൽ കൂരാച്ചുണ്ട് സ്വദേശി അർജുൻ