പുറക്കാട് എ.കൃഷ്ണൻ നായർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ‘സർഗോത്സവം 2024’ 2024 പരിപാടി സംഘടിപ്പിച്ചു. 2024ൽ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ളസ് കിട്ടിയവരേയും എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കളേയും അനുമോദിച്ചു. ചടങ്ങിൽ യുവപ്രതിഭകളായ ഫിജാസ് പുറക്കാട്, സുജേഷ് പുറക്കാട് എന്നിവരേയും മുതിർന്ന കലാകാരന്മാരായ റാം പുറക്കാട്, വി.പി.കരുണാകരൻ എന്നിവരേയും ആദരിച്ചു.
വായനശാല പ്രസിഡണ്ട് അബ്ദുൾ സമദ് അദ്ധ്യക്ഷത വഹിച്ച അനുമോദന ചടങ്ങ് തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉൽഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി.കുഞ്ഞമ്മദ്, സുജേഷ് പുറക്കാട് എന്നിവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ ആയടുത്തിൽ സ്വാഗതവും രവി നവരാഗ് നന്ദിയും പറഞ്ഞു.