ട്രെയിൻ ടിക്കറ്റ് എടുക്കാൻ ‘സൂപ്പർ ആപ്’ മായി റെയിൽവേ

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ട്രെയ്നിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിനും  പുതിയ ആപ്പുമായി റെയിൽവേ.  ‘സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ അഥവാ ‘സൂപ്പർ ആപ്’ എന്നാണ് പുതിയ ആപ്പിന്റെ പേര് . പുതിയ ആപ് ഈ വർഷം അവസാനത്തോടെ റെയിൽവേ പുറത്തിറക്കുമെന്നാണ്  റിപ്പോർട്ട്.  സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസാണ് ആപ് വികസിപ്പിച്ചത്. ഐആർസിടിസിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) നിലവിലുള്ള സംവിധാനങ്ങളുമായി സംയോജിപ്പിച്ചാകും പ്രവർത്തനം.

റെയിൽവേയുടെ വരുമാനം കൂട്ടാനും സൂപ്പർ ആപ് വഴി സഹായിക്കുമെന്നാണ് റയിൽവെയുടെ വിലയിരുത്തൽ. 2023-24 സാമ്പത്തിക വർഷത്തിൽ ഐആർസിടിസി 1111.26 കോടി രൂപ അറ്റാദായവും 4270.18 കോടി രൂപ വരുമാനവുമാണു നേടിയത്. റെയിൽവേയ്ക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാൽ, മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വിൽപ്പനയിൽ നിന്നാണ് എന്നതും ആപ് വികസിപ്പിക്കുന്നതിനുള്ള പ്രധാന കാരണമാണ്.

 

Leave a Reply

Your email address will not be published.