ഉദ്യോഗാർത്ഥിയുടെ ജാതിയിൽ അന്വേഷണം നടത്താൻ പി എസ് സിക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി

 

ഉദ്യോഗാർത്ഥിയുടെ ജാതിയിൽ അന്വേഷണം നടത്താൻ പി എസ് സിക്ക് അധികാരമില്ലെന്ന്  കേരള ഹൈക്കോടതി വ്യക്തമാക്കി. ഉദ്യോഗാര്‍ത്ഥിയുടെ ജാതിയെക്കുറിച്ച് സംശയം ഉണ്ടായാൽ അതേപ്പറ്റി  അന്വേഷണം നടത്താന്‍ പിഎസ് സിക്ക് അധികാരമില്ലെന്നാണ് കോടതി പറഞ്ഞത്.

ജാതി സർട്ടിഫിക്കറ്റ് നൽകിയതിൽ തട്ടിപ്പുള്ളതായി സംശയം ഉണ്ടായാൽ റവന്യൂ വകുപ്പിനോ, ബന്ധപ്പെട്ട ഏജന്‍സിക്കോ വിഷയം റഫര്‍ ചെയ്യണമെന്ന് പറഞ്ഞ കോടതി, പി എസ് സിക്ക് ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും അധികാരമില്ലെന്ന് വ്യക്തമാക്കി. നിർദേശം ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി എം മനോജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻറേതാണ്.

കോടതിയുടെ നിരീക്ഷണം തിരുവനന്തപുരം സ്വദേശി ആണ് സമർപ്പിച്ച ഹർജി പരിഗണിക്കുന്ന അവസരത്തിലായിരുന്നു. മതംമാറിയെന്ന പേരിൽ ഹിന്ദു നാടാർ വിഭാഗത്തിനായുള്ള ഫയർമാൻ തസ്തികയിൽ നിയമനം നിഷേധിച്ച പി എസ് സിയുടെ നടപടി ചോദ്യംചെയ്ത് കൊണ്ടാണ് ഇവർ ഹർജി നൽകിയത്.
 

Leave a Reply

Your email address will not be published.

Previous Story

എ കെ ജി ഗ്രന്ഥാലയം, തറമലങ്ങാടി പുസ്തകപയറ്റ്, പ്രഭാഷണം, അനുമോദനം, ഗാനസന്ധ്യ, ജീവിതം ഡോട്ട് കോം ഏകപാത്ര നാടകം എന്നിവ സംഘടിപ്പിച്ചു

Next Story

ട്രെയിൻ ടിക്കറ്റ് എടുക്കാൻ ‘സൂപ്പർ ആപ്’ മായി റെയിൽവേ

Latest from Main News

ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ്: സൂപ്പർ സൺഡേ റാലി സൗബിൻ ഷാഹിർ ഫ്ലാഗ് ഓഫ് ചെയ്തു

  കോഴിക്കോട്: ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് ഫിനാലെ (ഐ.എസ്.ആർ.എൽ) 2025 ഡിസംബർ 21ന് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ബോളിവുഡ്

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് സർജറി വിഭാഗം ഡോ

ശബരിമല സ്വർണക്കൊള്ള: പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ

ശബരിമല സ്വർണക്കൊള്ള പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ. ശബരിമല വിഷയത്തിൽ കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്തദ്ദേശ തെരഞ്ഞെടുപ്പിനിടെ വൈറലായ

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടു

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ പത്തുമണിയോടെ ജോർദ്ദാനിലേക്ക് പുറപ്പെട്ടു. ജോർദ്ദാനിലാണ് മോദിയുടെ ആദ്യ സന്ദർശനം.  ജോർദ്ദാൻ

രാഹുൽ ഈശ്വറിന് ജാമ്യം

രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി