കൊടക്കാട്ടുംമുറി ജൈവ വൈവിധ്യ പാര്‍ക്കിന്റെ വികസനം സ്വപ്‌നം കണ്ട് പ്രദേശവാസികള്‍

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ കൊടക്കാട്ടുംമുറി കൊന്നെങ്കണ്ടി താഴ പൊതുജന പങ്കാളിത്തത്തോടെ ഒരുക്കിയ ജൈവ വൈവിധ്യ പാര്‍ക്കിന്റെ(സ്‌നേഹതീരം പാര്‍ക്ക്) വിപുലീകരണവും വികസനവും സ്വപ്‌നം കണ്ട് പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും. സ്‌നേഹ തീരം പാര്‍ക്ക് സംരക്ഷണ സമിതി ഇതിനായി ഒരുപദ്ധതി രേഖ തയ്യാറാക്കി കൊയിലാണ്ടി നഗരസഭയ്ക്കും കാനത്തില്‍ ജമീല എം.എല്‍.എയ്ക്കും സമര്‍പ്പിക്കുന്നുണ്ടെന്ന് കണ്‍വീനര്‍ എ.ഡി.ദയാനന്ദന്‍ പറഞ്ഞു.

 നെല്ല്യാടിപ്പുഴയോടു ചേര്‍ന്നു കിടക്കുന്ന മൂന്ന്,നാല്,ഏഴ്,എട്ട് എന്നീ വാര്‍ഡുകളുടെ സമഗ്ര വികസനത്തിനും പ്രദേശവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താനുമുളള പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് പാര്‍ക്ക് സംരക്ഷണ സമിതി മുന്നോട്ട് വെക്കുന്നത്. 

 ജൈവവൈവിധ്യ ബോര്‍ഡിന്റെയും കൊയിലാണ്ടി നഗരസഭയുടെയും സാമ്പത്തിക സഹായത്തോടെയാണ് പാര്‍ക്ക് രൂപകല്‍പന ചെയ്തത്. നൂറോളം വിവിധ ഇനത്തില്‍പ്പെട്ട പുഴയോര വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും,ശലഭോദ്യാനം,ഇരിപ്പിടങ്ങള്‍,ഊഞ്ഞാലുകള്‍,ഏറുമാടം,ആംഫിതിയേറ്റര്‍,സ്‌നേഹാരാമം,ഹാപ്പിനെസ്സ് പാര്‍ക്ക് എന്നിവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.ചെറിയ തുക മുടക്കിയാണ് നാളിതുവരെ അവഗണിക്കപ്പെട്ടുകിടന്ന ഒരിടം ഇത്തരത്തില്‍ ഒരു പാര്‍ക്കാക്കി മാറ്റിയത്. ഇതിന് ചുവട് പിടിച്ച് നെല്ല്യാടി,വിയ്യൂര്‍,പുളിയഞ്ചേരി ഗ്രാമങ്ങളുടെ ഭാവി വികസനത്തിനും പ്രദേശവാസികളുടെ തൊഴിലവസരങ്ങളും സാമ്പത്തികോന്നമനങ്ങളും ലക്ഷ്യമിട്ടാണ് ചില പദ്ധതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നത്. ഉദ്ദേശം 40.86 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഭാവി പദ്ധതി മൂന്ന് ഘട്ടങ്ങളിലൂടെ പൂര്‍ത്തിയാക്കാവുന്നതാണെന്ന് കണ്‍വീനര്‍ ദയാനന്ദന്‍ പറഞ്ഞു. 

 പാര്‍ക്കിലേക്ക് എത്തിപ്പെടാന്‍ നെല്ല്യാടി പാലത്തില്‍ നിന്നുള്ള മൂന്ന് മീറ്റര്‍ പാതയാണ് പ്രധാനമായും വേണ്ടത്. കൊടക്കാട്ടുമുറി ചെറുകുന്നുമ്മല്‍ താഴെയുള്ള പാലം കൂടുതല്‍ വിസ്താരത്തില്‍ പുതുക്കി പണിയുകയും അതോടനുബന്ധിച്ചു റെഗുലേറ്റര്‍ സ്ഥാപിക്കുകയും,അവിടെനിന്നും പാര്‍ക്കിലേക്ക് എത്തിപ്പെടാനുള്ള റോഡ് നിര്‍മ്മിക്കുകയും വേണം.തോട് നവീകരിച്ചാല്‍ കനാല്‍ ടൂറിസത്തിനുള്ള സാദ്ധ്യതകള്‍ തെളിയും. തോടും അതോടനുഅന്ധിച്ചുള്ള ബണ്ടും പുനര്‍നിര്‍മിച്ചാല്‍ 15ഏക്രയോളം തരിശു നിലം മുണ്ടകന്‍ കൃഷിക്കുപയുക്തമാക്കാം.

ചെറുകുന്നുമ്മല്‍ പാലത്തിനും പാര്‍ക്കിനുമിടയിലുള്ള തണ്ണീര്‍ത്തടം മല്‍സ്യ കൃഷിക്കും ഫിഷ് ഹാച്ചറിക്കും ഉപയോഗപ്പെടുത്താം.ഈ കേന്ദ്രം ഒരു ജൈവവൈവിധ്യ ‘ഹോട്ട്‌സ്‌പോട്ട് ‘ ആയി പ്രഖ്യാപിപ്പിക്കണം.പാര്‍ക്കില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കണം. സന്ദര്‍ശകരെ ആകര്‍ഷിക്കുവാന്‍ പുഴയില്‍ ‘ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്നത് പ്രയോജനപ്പെടും. പാര്‍ക്കിലെ നിലവിലുള്ള കരിങ്കല്‍ കെട്ടിനോട് ചേര്‍ന്ന് പുഴയോരത്തു രണ്ട് മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് റാമ്പ് നിര്‍മിച്ചു പുഴയോര ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ ഉതകുന്ന സംവിധാനം ഒരുക്കണം. പെരുംകുനി ഭാഗത്ത് നിന്ന് 150 മീറ്റര്‍ റോഡ് നിര്‍മ്മിച്ചാല്‍ പാര്‍ക്കിലേക്ക് വേഗത്തില്‍ എത്താന്‍ കഴിയും. ഗ്രാമീണ ടൂറിസം വികസനവും ഉത്തരവാദിത്ത ടൂറിസവുംം വികസിക്കുന്നതിലൂടെ തികച്ചും ഗ്രാമീണമായ ഈ പ്രദേശത്തിന്റെ വികസനവും വേഗത്തിലാവും.സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചാല്‍ ഈ പുഴയോര ഗ്രാമത്തിന്റെ മുഖഛായ മാറും.

Leave a Reply

Your email address will not be published.

Previous Story

സി.പി.എം കൂമുളളി ബ്രാഞ്ച് ഓഫീസായ എം.കെ.കേളു മന്ദിരവും കോടിയേരി സ്മാരക ഹാളും കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

Next Story

കായിക താരങ്ങള്‍ക്ക് സ്വീകരണം നല്‍കി

Latest from Local News

പൊയിൽക്കാവ് വടക്കേ പാവരുകണ്ടി ഭാരതി അമ്മ അന്തരിച്ചു

പൊയിൽക്കാവ്: പരേതനായ ചിറ്റയിൽ നാരായണൻ നായരുടെ ഭാര്യ വടക്കേ പാവരുകണ്ടി ഭാരതി അമ്മ (75) അന്തരിച്ചു.മക്കൾ: സന്തോഷ്,സ്മിത, സജിത്.മരുമക്കൾ: പരേതനായ മണികണ്ഠൻ,രാധിക.സഹോദരങ്ങൾ:

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 25 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 25 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..     1.ശിശു രോഗ വിഭാഗം ഡോ:ദൃശ്യ

വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തി പുരോഗമിക്കുന്നു

കുറ്റ്യാടി, നാദാപുരം, വടകര നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ദേശീയപാതയെയും സംസ്ഥാനപാതയും ബന്ധിപ്പിക്കുന്നതും വടകര നഗരസഭയിലൂടെയും

ബഡ്സ് ഒളിമ്പിയ: വാണിമേല്‍ ജേതാക്കള്‍

ശാരീരികവും ബുദ്ധിപരവുമായ പരിമിതികളുള്ള കുട്ടികള്‍ക്കായി കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച ബഡ്സ് ഒളിമ്പിയ കായികമേളയില്‍ 104 പോയിന്‍േറാടെ വാണിമേല്‍ ബഡ്സ് ഓവറോള്‍

ബാബു കൊളപ്പള്ളിക്ക് കേരള ഫോക്ലോർ അക്കാദമി അവാർഡ്

കേരള ഫോക്ലോർ അക്കാദമി 2023 വർഷത്തെ അവാർഡ് ബാബു കൊളപ്പള്ളിക്ക്. മുപ്പത്തിയഞ്ച് വർഷത്തിലധികമായി നൂലലങ്കാര കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം പോണ്ടിച്ചേരി