കുടുംബ സംഗമങ്ങൾ പോലുള്ള പൊതു വേദികളിൽ ഇളംതലമുറയെ കാണാറില്ലെന്നും, അവരെ കൂടി പങ്കെടുപ്പിച്ചാൽ യുവത്വത്തിൻറെ മനസ്സ് കരുത്തുറ്റതാക്കി മാറ്റാമെന്നും, മൊബൈലിൽ മനസ്സ് പൂട്ടിയിട്ട് ആപത്തുകളെ വിലക്ക് വാങ്ങുന്ന സാഹചര്യം ഒഴിവാക്കാമെന്നും പ്രമുഖ സാഹിത്യകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോക്കല്ലൂർ യൂണിറ്റ് നടത്തിയ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോക്കല്ലൂർ യൂണിറ്റ് മത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് പി .പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. എൻ കൃഷ്ണൻകുട്ടി മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം പി. സുധാകരൻ മാസ്റ്റർ മുതിർന്ന പൗരന്മാരെ ആദരിച്ചു. ബ്ലോക്ക് സെക്രട്ടറി പി .കെ ശശിധരൻ മാസ്റ്റർ കൈത്താങ്ങ് വിതരണം നടത്തി. ബ്ലോക്ക് ജോ. സെക്രട്ടറി എം.കെ ഗണേശൻ മാസ്റ്റർ, ട്രഷറർ ഒ.പി. ചന്ദ്രൻ, ബ്ലോക്ക് ജോ. സെക്രട്ടറി എം.സുധാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ .കെ ഇസ്മായിൽ മാസ്റ്റർ സ്വാഗതവും, യൂണിറ്റ് ട്രഷറർ പി സദാനന്ദൻ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് ,വിവിധതരം കലാപരിപാടികളും നടന്നു.