പേരാമ്പ്ര: ഉത്തരാധുനിക കവികളിൽ പ്രധാനിയും നോവലിസ്റ്റുമായ ടി.പി. രാജീവൻ്റെ രണ്ടാം സ്‌മൃതി ദിനം ആചരിച്ചു.യുവത ആക്ടീവിന്റെ ബാനറിൽ ടി.പി. രാജീവൻ സ്മാരക കലാ സാംസ്കാരിക വേദി നടത്തിയ അനുസ്മരണ സമ്മേളനം പിടി ഇബ്രാഹിം ഉത്ഘാടനം ചെയ്തു.വി. ഇമ്പിച്ചാലി മുഖ്യപ്രഭാഷണം നടത്തിടി.പി രാജീവൻ സ്‌മാരക – കലാസാംസ്ക്കാരിക വേദിപ്രസിഡണ്ട് കെ.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസർ ടി. പി. രവീന്ദ്രനാഥ്, സി. രാധാകൃഷ്ണൻ,രാജൻകുന്നത്ത്,ഗംഗാധരൻ കാട്ട്‌മഠം,പികെ മോഹൻ, കെ..കെവൽസല, എം കെ രമ,സത്യൻ കണ്ടോത്ത്.തുടങ്ങിയവർ സംസാരിച്ചു. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച യുവത ആക്റ്റീവ് കുടുംബാംഗങ്ങൾക്കുള്ള ഉപഹാരം സി രാധാകൃഷ്ണൻ മാസ്റ്റർ,കെകെ വത്സല എന്നിവർ വിതരണം ചെയ്തു.
പുതിയ ഭാരവാഹികളായി കെകെ നാരായണൻ(പ്രസിഡന്റ്)
സി. രാധാകൃഷ്ണൻ, രാജൻ കുന്നത്ത്,ഗംഗാധരൻ കാട്ടുമഠം, എൻ.കെ. ലീല(വൈസ് പ്രസിഡന്റുമാർ)
പികെ. മോഹനൻ(ജനറൽ സെക്രട്ടറി)സത്യൻ കണ്ടോത്ത്, എം.കെ.രമ, ബാബു രാജീവ്, സുമതി നടുവത്തൂർ(ജോ.സെക്രട്ടറിമാർ)സുജാത. ഇ(ഖജാൻജി)എന്നിവരെ തെരഞ്ഞെടുത്തു.സാംസ്‌കാരിക വേദി അംഗങ്ങളുടെ കലാകായികപരിപാടികളും അരങ്ങേറി.