12ാം ശമ്പള കമ്മീഷനെ ഉടൻ നിയമിക്കണം: കെ.എസ്.ടി.സി

സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പളം പരിഷ്ക്കരിക്കാനുള്ള 12ാമത് ശമ്പള കമീഷനെ നിയമിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് കെ.എസ്.ടി.സി കോഴിക്കോട് റവന്യു ജില്ലാ ക്യാമ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ ക്യാമ്പ് ആർ.ജെ.ഡി സംസ്ഥാന ജനറൽ സിക്രട്ടറി എൻ.കെ. വത്സൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.സി ജില്ലാ ജില്ലാ പ്രസിഡണ്ട് കുളങ്ങര രാജൻ അധ്യക്ഷത വഹിച്ചു ബി.ടി. സുധീഷ് കുമാർ, ഭാസ്ക്കരൻ കൊഴക്കല്ലൂർ, ജി. വിഗിത, പി.സി.അബ്ദുൾ റഹിം എന്നിവർ പ്രസംഗിച്ചു.

അധ്യാപകരും സാമൂഹ്യ പരിവർത്തനവും എന്ന വിഷയത്തെ സംബന്ധിച്ച് ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി ജെ.എൻ.പ്രഭാസിൻ ക്ലാസ് എടുത്തു. സംഘടന തലത്തിൽ ജി.എസ്. അവിനാഷ്, ഷൈജൻ, സുമേഷ്, പി.വി. നൗഷാദ് എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ സമാപന സമ്മളനം കെ.എസ്.ടി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. എ.കെ. സീന, വി.പി രാജേഷ്, പി.സി. നിഷാകുമാരി, എൻ രാജേഷ് എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

അരിക്കുളം മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണുക്ഷേത്രത്തിലെ ആറാട്ട്‌ മഹോത്സവം ഡിസംബർ 26 മുതൽ ജനുവരി ഒന്ന് വരെ

Next Story

സംസ്ഥാന സ്കൂൾ കായികമേള ലൈവായി കാണാം കൈറ്റ് വിക്ടേഴ്‌സിൽ

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 13-05-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി

ഓപ്പറേഷൻ സിന്ദൂർ , സൈനികർക്ക് അഭിവാദ്യവുമായി വിമുക്ത ഭടൻമാർ

കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും