അടുക്കള മാലിന്യം നിക്ഷേപിക്കാന്‍ കിച്ചൻ വേയ്സറ്റ് ഡൈജസ്റ്ററുമായി നിതിൻ രാംദാസ്

കൊയിലാണ്ടി: നഗര ഗ്രാമ ഭേദമില്ലാതെ എല്ലാ വീടുകളിലും പ്രധാന പ്രശ്‌നം അടുക്കള മാലിന്യങ്ങള്‍ എങ്ങിനെ സംസ്‌ക്കരിക്കാമെന്നുളളതാണ്. ഗ്രാമങ്ങളില്‍ പോലും അടുത്തടുത്ത വീടുകളായപ്പോള്‍ മാലിന്യ സംസ്‌ക്കരണം ഒരു പ്രധാന വെല്ലുവിളിയായി മാറുകയാണ്. പ്ലാസ്റ്റിക് അടക്കമുളള മാലിന്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹരിത കര്‍മ്മ സേനയുടെ വൊളണ്ടിയര്‍മാര്‍ കൊണ്ടു പോകും. എന്നാല്‍ അടുക്കള മാലിന്യങ്ങളുടെ സംസ്‌ക്കരണമാണ് വലിയ തലവേദന. ഇതിന് ഒരു പരിഹാരമായി കൊയിലാണ്ടി മേലൂര്‍ ശിശിരത്തില്‍ നിതിന്‍ രാംദാസ് എന്ന യുവ എഞ്ചിനിയര്‍ കണ്ടു പിടിച്ച കിച്ചന്‍ വേയ്സ്റ്റ് ഡൈജസ്റ്റര്‍ വലിയൊരു ആശ്വാസമായി മാറുകയാണ്.

രണ്ട് വേയ്സ്റ്റ് ഡൈജസ്റ്ററുകളാണ് ഒരു വീട്ടിലേക്ക് വേണ്ടത്. ഒരു പാത്രത്തില്‍ (ഡൈജസ്റ്റര്‍)മാലിന്യം നിറയാന്‍ പത്ത് മാസമെങ്കിലുമെടുക്കും. അതിന് ശേഷം അടുത്ത ഡൈജസ്റ്ററില്‍ മാലിന്യം നിക്ഷേപിച്ചു തുടങ്ങാം.വലിയ ദുര്‍ഗന്ധമുണ്ടാക്കുന്ന ചെമ്മീന്‍ തോടും ഞണ്ടിന്റെ അവശിഷ്ടങ്ങളുമടക്കം മണ്ണില്‍ ലയിക്കുന്ന എത് തരം അടുക്കള മാലിന്യവും വേയ്സ്റ്റ് ഡൈജസ്റ്റില്‍ നിക്ഷേപിക്കാം. ബാക്ടീരിയകളാണ് മാലിന്യം സംസ്‌ക്കരിക്കുക. ഡൈജസ്റ്റിലെ ചെറിയ സ്‌ക്രീനില്‍ ബ്ലാക്ക് സോള്‍ജ്യര്‍ ഫ്‌ളൈയുടെ ലാര്‍വയും ഐറോബിക് ബാക്ടീരിയയും സംയുക്തമായി പ്രവര്‍ത്തിച്ചാണ് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത്. ഇതിനുളള ബാക്ടീരിയ മിശ്രിതം വേയ്സ്റ്റ് ഡൈജസ്റ്ററിന്റെ കൂടെ നല്‍കും.

പത്ത് മാസം വരെ ഒരു ഡൈജസ്റ്ററില്‍ മാലിന്യം നിക്ഷേപിക്കണം. അടുത്ത ഘട്ടത്തില്‍ രണ്ടാമത്തെ ഡൈജസ്റ്റര്‍ ഉപയോഗിച്ചു തുടങ്ങാം. ആ സമയത്തും ബാക്ടീരിയ മിശ്രിതം ആഴ്ചയിലൊരു തവണ ഇതിലും കുറെശ്ശേ നിക്ഷേപിക്കണം. രണ്ടാമത്തെ ടാങ്കും നിറയാനാവുമ്പോള്‍ ആദ്യത്തെ ടാങ്കിലെ മാലിന്യം വളമായി മാറിയിട്ടുണ്ടാവും.ചെടികള്‍ക്കും പച്ചക്കറികള്‍ക്കുമെല്ലാം ഉപയോഗിക്കാവുന്ന മേത്തരം ജൈവവളമാണ് ഇതിലൂടെ ഉല്പാദിപ്പിക്കുക. മണ്ണിലാണ് ഉപകരണം വയ്ക്കുന്നത് എന്നതിനാല്‍ മാലിന്യത്തിലെ വെള്ളം മുഴുവന്‍ ഭൂമിയിലേക്കെത്തും, അതു കൊണ്ട് ഒരു തരത്തിലുള്ള ദുര്‍ഗന്ധവുമുണ്ടാകില്ല.

വീടുകള്‍ക്ക് ആവശ്യമായ രണ്ടു ടാങ്കുകള്‍ക്ക് കൂടി 4500 മുതല്‍ 8000 രൂപ വരെയാണ് വില. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുടെ ഇത് സ്വന്തമാക്കാന്‍ 10 ശതമാനം ഉപഭോക്തൃവിഹിതം മാത്രം അടച്ചാല്‍ മതി. ആ തുക വസൂലാക്കാന്‍ ഇതില്‍ നിന്നുല്പാദിപ്പിക്കുന്ന ജൈവവളം മാത്രം ഉപയോഗിച്ചാല്‍ മതി. പച്ചക്കറി മാര്‍ക്കറ്റ്, മത്സ്യ ഇറച്ചിമാര്‍ക്കറ്റ്, സ്‌കൂളുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഉണ്ടാകുന്ന ശരാശരി ദിവസം 20 കിലോ വരുന്ന മാലിന്യം നിക്ഷേപിക്കാന്‍ കഴിയുന്ന ഡൈജസ്റ്റിന് 60,000 രൂപയും,അഞ്ച് കിലോ മാലിന്യം നിക്ഷേപിക്കുന്നവയ്ക്ക് 20,000 രൂപയുമാണ് വില. വേയ്സ്റ്റ് ഡെജസ്റ്റര്‍വെക്കുന്നിടത്ത് ഒരു തരത്തിലുളള ദുര്‍ഗന്ധവും ഉണ്ടാകില്ലെന്ന് നിതിന്‍ പറഞ്ഞു.

തൃശൂര്‍ നെഹ്‌റു കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിടെക് ബിരുദമെടുത്ത നിതിന്റെ കണ്ടുപിടുത്തം അടുക്കള മാലിന്യ സംസ്‌ക്കരണ രംഗത്ത് ഇതിനകം പ്രചാരം നേടിക്കഴിഞ്ഞു. സ്വയംസംരംഭകനെന്ന നിലയില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉണ്ടാക്കി തന്റെ പ്രദേശത്തെ ഒന്‍പത് സ്ത്രീകള്‍ക്ക് തൊഴിലും നല്‍കിയിരിക്കയാണ് നിതിന്‍. ഏറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോഡ് ജില്ലകളിലെ 21 പഞ്ചായത്തുകളില്‍ നിതിന്‍ രാംദാസിന്റെ വെയ്സ്റ്റ് ഡൈജസ്റ്ററ് ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ഏഴായിരത്തോളം വീടുകളില്‍ ഈ ഡൈജസ്റ്റ് ഉപയോഗിക്കുന്നുണ്ടെന്ന് നിതിന്‍ പറഞ്ഞു. ഓണ്‍ലൈനായി ഓര്‍ഡര്‍ ലഭിക്കുന്നതിനാല്‍ കേരളത്തിന് പുറത്തും ഇത് വിറ്റഴിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ശുചിത്വമിഷന്റെ അംഗീകാരവും ഇതിന് ലഭിച്ചിട്ടുണ്ട്.അതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെല്ലാം സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചു തന്നെ ഈ ഉപകരണം വാങ്ങാവുന്നതാണ്.
നിതിന്‍ ഫോണ്‍ 8921339630,9746497630.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് കല്ലായി പുഴ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയ്ക്ക് തുടക്കമാകുന്നു

Next Story

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ്ഗ്രേഡ് പാക്കിങ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്