നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. ഈ മാസം 13 വരെ ആഘോഷങ്ങളുടെയും പ്രാർത്ഥനകളുടെയും നാളുകളാണ്. ദേവി പ്രധാന പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും ദേവി ഉപദേവത സാന്നിദ്ധ്യമറിയിക്കുന്ന ക്ഷേത്രങ്ങളിലുമാണ് നവരാത്രി ആഘോഷങ്ങൾ പ്രധാനമായും നടക്കുക. ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവങ്ങളെ ആരാധിക്കുന്ന രീതിയാണ് നവരാത്രി ദിവസങ്ങളിൽ കാണാറുള്ളത് . കന്നിമാസത്തിലെ അമാവാസികഴിഞ്ഞുള്ള വെളുത്തപക്ഷ പ്രഥമ മുതൽ നവമി വരെയാണ് നവരാത്രി വ്രതം. 

സാധാരണ ഒമ്പത് രാത്രിയാണ് നവരാത്രിയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടക്കുക. 9 രാത്രി കഴിഞ്ഞ് പത്താം ദിവസം വിജയദശമി ആചരണത്തോടെ നവരാത്രി ചടങ്ങുകൾ അവസാനിക്കും. എന്നാൽ ഇത്തവണ നവരാത്രി ആഘോഷങ്ങൾ പതിവിൽ നിന്ന് വ്യത്യസ്തമായി 11 ദിവസമാണ് നീണ്ടുനിൽക്കുന്നത്. പത്ത് ദിവസത്തെ നവരാത്രി ആഘോഷത്തിനുശേഷം പതിനൊന്നാം ദിവസമായ ഒക്‌ടോബർ 13 ന് ആണ് ഈ വർഷം വിജയദശമി. ഇത് നിരവധി വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ പ്രതിഭാസമാണെന്ന് ജ്യോതിഷികൾ പറയുന്നു. തിഥി, അഥവ ചന്ദ്രൻ്റെ ഒരു ദിവസത്തിൽ വരുന്ന സമയ വ്യത്യാസമാണ് ഇത്തവണ നവരാത്രി ദിനങ്ങളുടെ എണ്ണത്തില്‍ മാറ്റം വരാന്‍ കാരണം‌. ഇത് പൂജവയ്‌പിനെയും ബാധിക്കും. അഷ്‌ടമിയുടെ സന്ധ്യ ദിവസം പൂജയ്ക്ക് വച്ച് ദശമി ദിവസമാണ് എടുക്കേണ്ടത്. ഇത്തവണ ഒക്‌ടോബർ 11 വെള്ളിയാഴ്‌ച ഉച്ചക്ക് 12:08 ന് ആണ് അഷ്‌ടമി അവസാനിക്കുന്നത്. അന്ന് സന്ധ്യയുടെ സാന്നിധ്യം ഇല്ലാത്തതിനാൽ തലേ ദിവസമായ വ്യാഴാഴ്‌ചയാണ് പൂജവയ്‌ക്കേണ്ടത്. അതുകൊണ്ടുതന്നെ ഇത്തവണ പൂജ എടുക്കാൻ ഒരു ദിവസം അധികം കാത്തിരിക്കേണ്ടതായി വരുന്നു. വ്യാഴാഴ്‌ച വൈകീട്ട് പൂജക്ക് വച്ചാൽ. വെള്ളിയും ശനിയും കഴിഞ്ഞ് ഒക്‌ടോബർ 13 ഞായറാഴ്‌ച രാവിലെയേ പൂജ എടുക്കാൻ പറ്റൂ.

നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ

നവരാത്രി ദിവസങ്ങളിൽ സൂര്യോദയത്തിനു മുന്നേ ഉണർന്ന് കുളിച്ച് ദേവി ക്ഷേത്ര ദർശനം നടത്തുക. പൂർണമായും സസ്യാഹാരങ്ങൾ മാത്രം കഴിക്കുക. ഇന്നേ ദിവസങ്ങളിൽ ​​ദേവി സ്തുതികൾ ജപിക്കുകയും വേണം. ലളിതാസഹസ്രനാമ ജപം, ദേവീ മാഹാത്മ്യം. ലളിതാ ത്രിശതി, എന്നിവ അത്യുത്തമം . ഒരു നേരെ മാത്രം അരിഭക്ഷണം കഴിക്കുക. കര്‍മ്മ തടസ്സങ്ങള്‍ മാറാനും വിദ്യാപുരോഗതിക്കും ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

 

Leave a Reply

Your email address will not be published.

Previous Story

ഏറെ ആരാധകരുണ്ടായിരുന്ന കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ എന്ന ആന ചരിഞ്ഞു

Next Story

ഒന്നര വർഷത്തിലേറെയായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഉടനെ നശിപ്പിക്കും

Latest from Main News

സംസ്ഥാനത്ത് മഴ കനക്കുമെന്നും അഞ്ചു ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് എല്ലായിടത്തും മഴ കനക്കുമെന്നും അഞ്ചു ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്

ഒമ്പത് വയസുകാരിയുടെ മരണം:സമീപത്തെ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ്

താമരശ്ശേരി:താമരശേരി കോരങ്ങാട് ഒമ്പത് വയസുകാരി മരിച്ച സംഭവത്തെത്തുടർന്ന് സമീപത്തെ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ്. താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ കുളങ്ങൾ, വെള്ളക്കെട്ടുകൾ,

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് (ശനി) തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 16-08-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 16-08-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ ജേക്കബ് മാത്യു മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഇ.എൻടിവിഭാഗം

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി