കൽപ്പറ്റ നാരായണന് കൊയിലാണ്ടി പൗരാവലിയുടെ ആദരം

കവിതയ്ക്കുള്ള 2024 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൽപ്പറ്റ നാരായണനെ കൊയിലാണ്ടി പൗരാവലി ആദരിച്ചു. ‘ഒരു പുക കൂടി ‘ എന്ന കല്പറ്റക്കവിതയുടെ രംഗാവിഷ്ക്കാരത്തോടെ പരിപാടി ആരംഭിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ മുൻ അദ്ധ്യക്ഷയും ശ്രദ്ധ നിർവ്വാഹക സമിതി അംഗവുമായ കെ. ശാന്ത സ്വാഗതമാശംസിച്ചു. പാഠഭേദം എഡിറ്ററും സാമൂഹ്യ പ്രവർത്തകനുമായ വിജയരാഘവൻ ചേലിയ അധ്യക്ഷത വഹിച്ചു. വ്യവസ്ഥിതിക്കും മുഖ്യധാരക്കും അപ്രിയനാവാനുള്ള ധൈര്യം കൽപ്പറ്റയെ വ്യത്യസ്ഥനാക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സുനിൽ.പി. ഇളയിടം പറഞ്ഞു. “എൻ്റെ കാവ്യാഭിരുചിയേയും ധാരണകളെയും സ്വാധീനിച്ച വ്യക്തികളിൽ ഒരാളാണ് കൽപ്പറ്റയെന്നും 30 വർഷത്തിലേറെയായി കല്പറ്റയുടെ എഴുത്തിനെ പിന്തുടരുന്നുവെന്നും സുനിൽ പി ഇളയിടം പറഞ്ഞു. ഗായകൻ വി.ടി.മുരളി കല്പറ്റ നാരായണന് കൊയിലാണ്ടി പൗരാവലിയുടെ പേരിൽ മൊമെൻ്റൊ സമ്മാനിച്ചു.
എഴുത്തുകാരനും പ്രഭാഷകനുമായ രാജേന്ദ്രൻ എടത്തുംകര മുഖ്യപ്രഭാഷണം നടത്തി.
കവി സത്യചന്ദ്രൻ പൊയിൽക്കാവ്, യു.കെ.രാഘവൻ , മോഹനൻ നടുവത്തൂർ, വിജേഷ് അരവിന്ദ്‌, ശിവദാസ് പൊയിൽക്കാവ്, ടി.ടി. ഇസ്മയിൽ, അജയ് ആവള, ഡോ.എൻ.വി.സദാനന്ദൻ, അബ്ദുൾ റഹിമാൻ.വി.ടി, ശിഹാബുദ്ദീൻ.എസ്.പി.എച്ച്, എൻ.വി.ബിജു, വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു. വിവിധ കലാ-സാംസ്ക്കാരിക സംഘടനകളും കല്പറ്റ നാരായണനെ വേദിയിൽ ആദരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എൻ.കെ. മുരളി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പൊയിൽക്കാവ് വലിയ പുരയിൽ ബാലൻ പെയിൻ്റർ അന്തരിച്ചു

Next Story

അരാഷ്ട്രീയ വാദത്തിനെതിരെയുള്ള മുസ്‌ലിം ലീഗിന്റെ പോരാട്ടം ശക്തമാക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി ടി.ടി ഇസ്മായിൽ

Latest from Main News

കലക്ടര്‍ തുടക്കമിട്ടു; ‘ക്ലീന്‍ ആന്‍ഡ് ഗ്രീന്‍’ ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് സിവില്‍ സ്‌റ്റേഷന്‍

സിവില്‍ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് തുടക്കമിട്ടു. കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ

ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം ചെയ്ത തസ്തികകളിലേയ്ക്കുള്ള പരീക്ഷകൾ ഈ മാസം 24ന്

ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം ചെയ്ത തസ്തികകളിലേയ്ക്കുള്ള പരീക്ഷകൾ ഈ മാസം 24ന് നടക്കും. പ്ലംബർ, കലാനിലയം സൂപ്രണ്ട്, കംപ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റ

മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നുള്ളത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും അത്തരം

13/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

13/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസ് സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം വർദ്ധിപ്പിക്കും ജില്ലാ ഗവൺമെൻ്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ