ബഡ്‌സ് ആക്ട് (Banning of unregulated deposit scheme Act 2019) പ്രകാരം കോമ്പീറ്റന്റ് അതോറിറ്റി നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഗ്രൂപ്പ് & അല്ലീഡ് ഫേമ്സ് എന്ന സ്ഥാപനത്തിന്റെയും സ്ഥാപന ഉടമ/ഉടമകളുടെയും സകല സ്ഥാവരജംഗമ വസ്തുക്കളും താൽക്കാലികമായി കണ്ടുകെട്ടാൻ ഉത്തരവിട്ട സാഹചര്യത്തിൽ ഇത് സംബന്ധിച്ച് ജില്ലയിലും നടപടി സ്വീകരിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ജില്ലാ കളക്ടർ നിർദ്ദേശം സ്നേഹിൽ കുമാർ സിംഗ് ഉത്തരവിട്ടു.
സ്ഥാപനത്തിന്റെയും സ്ഥാപന ഉടമ/ഉടമകളുടെയും പേരിൽ ജില്ലയിലെ ബാങ്കുകൾ, ട്രഷറികൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ എല്ലാതരം അക്കൗണ്ടുകളും ഫിക്സഡ് ഡിപ്പോസിറ്റുകളും മരവിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ ജില്ലയിലെ എല്ലാ സ്ഥാപന മേധാവി മാരും അടിയന്തരമായി സ്വീകരിക്കണം. സ്ഥാപനത്തിന്റെയും ഉടമകളുടെയും സ്ഥാവര സ്വത്തുക്കളുടെ വിൽപന/മോർട്ടഗേജ് അല്ലെങ്കിൽ മറ്റേതെങ്കിലും ഇടപാടുകൾ മരവിപ്പിക്കണമെന്ന് ജില്ലാ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറൽ പോലീസ് സ്റ്റേഷൻ പരിധികളിൽ ഈ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ തൽസ്ഥിതി വിവരം ജില്ലാ പോലീസ് മേധാവിമാർ റിപ്പോർട്ട് ചെയ്യണം.
സ്ഥാപന ഉടമകളുടെ പേരിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത എല്ലാ മോട്ടോർ വാഹനങ്ങളുടെയും പട്ടിക തയ്യാറാക്കി റീജ്യനൽ ആർടിഒ
ജില്ലാ പോലീസ് മേധാവിയ്ക്ക് അടിയന്തിരമായി കൈമാറണം. സ്ഥാപനത്തിന്റെയും സ്ഥാപന ഉടമ/ഉടമകളുടെയും ജില്ലയിലെ എല്ലാ സ്ഥാവരജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടു കിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി താഹസിൽദാർമാർക്കും ജില്ലാ കളക്ടർ നിർദേശം നൽകി.