നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഗ്രൂപ്പ് & അല്ലീഡ് ഫേമ്സ് എന്ന സ്ഥാപനത്തിനെതിരെ നടപടി

ബഡ്‌സ് ആക്ട് (Banning of unregulated deposit scheme Act 2019) പ്രകാരം കോമ്പീറ്റന്റ് അതോറിറ്റി നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഗ്രൂപ്പ് & അല്ലീഡ് ഫേമ്സ് എന്ന സ്ഥാപനത്തിന്റെയും സ്ഥാപന ഉടമ/ഉടമകളുടെയും സകല സ്ഥാവരജംഗമ വസ്തുക്കളും താൽക്കാലികമായി കണ്ടുകെട്ടാൻ ഉത്തരവിട്ട സാഹചര്യത്തിൽ ഇത്‌ സംബന്ധിച്ച് ജില്ലയിലും നടപടി സ്വീകരിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ജില്ലാ കളക്ടർ നിർദ്ദേശം സ്നേഹിൽ കുമാർ സിംഗ് ഉത്തരവിട്ടു.

സ്ഥാപനത്തിന്റെയും സ്ഥാപന ഉടമ/ഉടമകളുടെയും പേരിൽ ജില്ലയിലെ ബാങ്കുകൾ, ട്രഷറികൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ എല്ലാതരം അക്കൗണ്ടുകളും ഫിക്സഡ് ഡിപ്പോസിറ്റുകളും മരവിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ ജില്ലയിലെ എല്ലാ സ്ഥാപന മേധാവി മാരും അടിയന്തരമായി സ്വീകരിക്കണം. സ്ഥാപനത്തിന്റെയും ഉടമകളുടെയും സ്ഥാവര സ്വത്തുക്കളുടെ വിൽപന/മോർട്ടഗേജ് അല്ലെങ്കിൽ മറ്റേതെങ്കിലും ഇടപാടുകൾ മരവിപ്പിക്കണമെന്ന് ജില്ലാ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറൽ പോലീസ് സ്റ്റേഷൻ പരിധികളിൽ ഈ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ തൽസ്ഥിതി വിവരം ജില്ലാ പോലീസ് മേധാവിമാർ റിപ്പോർട്ട്‌ ചെയ്യണം.

സ്ഥാപന ഉടമകളുടെ പേരിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത എല്ലാ മോട്ടോർ വാഹനങ്ങളുടെയും പട്ടിക തയ്യാറാക്കി റീജ്യനൽ ആർടിഒ
ജില്ലാ പോലീസ് മേധാവിയ്ക്ക് അടിയന്തിരമായി കൈമാറണം. സ്ഥാപനത്തിന്റെയും സ്ഥാപന ഉടമ/ഉടമകളുടെയും ജില്ലയിലെ എല്ലാ സ്ഥാവരജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടു കിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി താഹസിൽദാർമാർക്കും ജില്ലാ കളക്ടർ നിർദേശം നൽകി.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനത്തിന് സാനിറ്റേഷന്‍ വര്‍ക്കര്‍/കുക്ക് തസ്തികയില്‍ നിയമിക്കുന്നു

Next Story

കൊയിലാണ്ടി മണ്ഡലം എസ്.വൈ.എസ്. മെഹ്‌ ഫിലെ അഹ് ലുബൈത്തിന് കൊടിയേറി

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 14-11-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 14-11-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ജില്ലാതല മോണിറ്ററിങ് സമിതി രൂപീകരിച്ചു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംശയ നിവാരണത്തിനും പരാതികള്‍ ഉടന്‍ പരിഹരിക്കുന്നതിനും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 14 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 14 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..   1.ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു

തങ്കമല എസ്റ്റേറ്റിൽ നടക്കുന്ന ഖനനത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ കേസെടുത്തു

കൊയിലാണ്ടി താലൂക്കിലെ തുറയൂർ കീഴരിയൂർ വില്ലേജിൽ വ്യാപിച്ച് കിടക്കുന്ന തങ്കമല എസ്റ്റേറ്റിലെ കരിങ്കൽ ഖനനത്തിനും ക്രഷറിനും മണ്ണെടുപ്പിനും എതിരെ ദേശീയ ഹരിത

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന് വടക്ക് ഭാഗത്ത് വാഹന പാര്‍ക്കിംങ്ങ്: നിയന്ത്രണം കടുപ്പിച്ച് റെയില്‍വേ

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് വടക്ക് ഭാഗത്ത് റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ കര്‍ശന നടപടികളുമായി റെയില്‍വേ പോലീസ്. സ്‌റ്റേഷന്റെ വടക്ക് പേ