വിസ്‌ഡം മദ്റസാ അധ്യാപക സമ്മേളനം നാളെ (സെപ്തം:15) ന് കൊയിലാണ്ടിയിൽ

കൊയിലാണ്ടി: സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ ഉന്നതി ലക്ഷ്യമാക്കി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന മദ്റസാ അധ്യാപക സമ്മേളനം സെപ്‌തംബർ 15ന് ഞായറാഴ്‌ച രാവിലെ 9 മുതൽ വൈകുന്നേരം 4.30 വരെ കൊയിലാണ്ടിയിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി ടി.കെ അശ്റഫ് അറിയിച്ചു.

 സമൂഹത്തിൽ വർധിച്ചു വരുന്ന അധാർമിക പ്രവണതകൾക്കും ലഹരി ഉപയോഗത്തിനുമെതിരെ ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് ധാർമിക ശിക്ഷണം നൽകുകയെ ന്നതാണ് പരിഹാരം. അതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളും സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നത് .

 അധ്യാപനവൃത്തിയുടെ പ്രവാചക മാതൃകകൾ, മദ്റസ: നവോത്ഥാനത്തിന്റെ വിപ്ലവ ജ്വാല, കുഞ്ഞുമനസ്സും ആദർശ പഠനവും, സാമൂഹ്യനിർവതിയിൽ അധ്യാപകന്റെ പങ്ക്, ആൽഫാ ജനറേഷൻ അധ്യാപനവും സമീപനവും, മതപഠനവും മുൻഗാമികളുടെ സമീപനവും, അധ്യാപകൻ: വ്യക്തിത്വവും ജീവിതവും തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.

 വിസ്ഡം വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഹുസൈൻ കാവനൂർ അധ്യക്ഷത വഹിക്കും. ലജ്നത്തുൽ ബഹൂഥിൽ ഇസ്‌ലാമിയ്യഃ ചെയർമാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യും, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജന: സെക്രട്ടറി ടി.കെ അശ്റഫ്, വിദ്യാഭ്യാസ സെക്രട്ടറി നാസിർ ബാലുശ്ശേരി, ടി ടി ഇസ്മായിൽ, പ്രൊഫ. ഹാരിസ്ബ്‌നു സലീം, ഫൈസൽ മൗലവി, താജുദ്ദീൻ സ്വലാഹി, ഡോ. ജൗഹർ മുനവ്വർ, ഡോ ഷിയാസ് സ്വലാഹി, ഷംജാസ് കെ അബ്ബാസ്, അജ്മൽ ഫൗസാൻ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published.

Previous Story

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് . ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്

Next Story

വിസ്‌ഡം മദ്റസാ അധ്യാപക സമ്മേളനം സെപ്തം:15 ന്  കൊയിലാണ്ടിയിൽ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :

COMPCOS  കൊയിലാണ്ടി ഫെസ്റ്റ് 2024 ഡിസംബർ 20 – 2025 ജനുവരി 5

കൊയിലാണ്ടിയിലെ സഹകരണ സ്ഥാപനമായ COMPCOS ൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഫെസ്റ്റ് സംഘടിപ്പിക്കുന്നു കൊയിലാണ്ടി ഫ്ലൈ ഓവറിനു കിഴക്കുവശം മുത്താമ്പി റോഡിലെ പഴയ

വനിതാ ലീഗ് പരിശീലന ക്യാമ്പ് നടത്തി

തുറയൂർ: വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി സന്നദ്ധ സേന വളണ്ടിയർ വിംങ്ങിൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂർ, തുറയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലെ സേന

മേപ്പയ്യൂരിൽ യു ഡി എഫ് വിജയാരവം നടത്തി

മേപ്പയ്യൂർ: വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാസിയും, പാലക്കാട് രാഹുൽ മാംങ്കൂട്ടത്തിലിൻ്റെയും ചരിത്ര ഭൂരിപക്ഷത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ

ജവാന്‍ സുബനിഷിനെ അനുസ്മരിച്ചു

ചെങ്ങോട്ടുകാവ്: ധീര ജവാന്‍ സുബിനേഷിന്റെ ഒന്‍പതാം രക്തസാക്ഷിത്വ വാര്‍ഷിക ദിനത്തില്‍ ചേലിയിലുള്ള സ്മൃതി മണ്ഡപത്തില്‍ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയുംസംഘടിപ്പിച്ചു.കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍