കൊയിലാണ്ടി: സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ ഉന്നതി ലക്ഷ്യമാക്കി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന മദ്റസാ അധ്യാപക സമ്മേളനം സെപ്‌തംബർ 15ന് ഞായറാഴ്‌ച രാവിലെ 9 മുതൽ വൈകുന്നേരം 4.30 വരെ കൊയിലാണ്ടിയിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി ടി.കെ അശ്റഫ് അറിയിച്ചു.
സമൂഹത്തിൽ വർധിച്ചു വരുന്ന അധാർമിക പ്രവണതകൾക്കും ലഹരി ഉപയോഗ ത്തിനുമെതിരെ ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് ധാർമിക ശിക്ഷണം നൽകുകയെ ന്നതാണ് പരിഹാരം. ആയതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളും സംവിധാന ങ്ങളും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നത് .
അധ്യാപനവൃത്തിയുടെ പ്രവാചക മാതൃകകൾ, മദ്റസ: നവോത്ഥാനത്തിന്റെ വിപ്ലവ ജ്വാല, കുഞ്ഞുമനസ്സും ആദർശ പഠനവും, സാമൂഹ്യനിർവതിയിൽ അധ്യാപകന്റെ പങ്ക്, ആൽഫാ ജനറേഷൻ അധ്യാപനവും സമീപനവും, മതപഠനവും മുൻഗാമികളുടെ സമീപനവും, അധ്യാപകൻ: വ്യക്തിത്വവും ജീവിതവും തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
വിസ്ഡം വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഹുസൈൻ കാവനൂർ അധ്യക്ഷത വഹിക്കും. ലജ്നത്തുൽ ബഹൂഥിൽ ഇസ്‌ലാമിയ്യഃ ചെയർമാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യും, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജന: സെക്രട്ടറി ടി.കെ അശ്റഫ്, വിദ്യാഭ്യാസ സെക്രട്ടറി നാസിർ ബാലുശ്ശേരി, ടി ടി ഇസ്മായിൽ, പ്രൊഫ. ഹാരിസ്ബ്‌നു സലീം, ഫൈസൽ മൗലവി, താജുദ്ദീൻ സ്വലാഹി, ഡോ. ജൗഹർ മുനവ്വർ, ഡോ ഷിയാസ് സ്വലാഹി, ഷംജാസ് കെ അബ്ബാസ്, അജ്മൽ ഫൗസാൻ തുടങ്ങിയവർ പങ്കെടുക്കും.