കൊയിലാണ്ടി നഗരസഭ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൽ നഗരസഭ തലനിർവ്വഹണ സമിതി രൂപീകരിച്ചു

മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിൻ ജനകീയമായി നടത്തുന്നതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ തല നിർവഹണ സമിതി രൂപീകരിച്ചു. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ 2025 മാർച്ച് 30 സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ മാലിന്യ പരിപാലനത്തിൽ സുസ്ഥിരത കൈവരിക്കാനും സമ്പൂർണ്ണമാക്കാനുമാണ് ലക്ഷ്യമിടുന്നത്. നിർവഹണ സമിതി യോഗം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി.ടി പ്രസാദ് ക്യാമ്പയിൻ അവതരണം നടത്തി.
നഗരസഭകൾ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ നഗരസഭ തല പദ്ധതി അവതരിപ്പിച്ചു.
കൃത്യമായ അജൈവ-ജൈവമാലിന്യ സംസ്കരണ സംവിധാന ഒരുക്കുക, ഹരിത കർമ്മസേനയെ ശക്തി പ്പെടുത്തുക, ശുചിത്വ സുന്ദരമായ ടൗണുകൾ പാതയോരങ്ങൾ, മാലിന്യമുക്തമായ ജലസ്രോതസ്സുകൾ, ഹരിത അയൽകൂട്ടങ്ങൾ, ഹരിത റസിഡൻസുകൾ,ഹരിത വിദ്യാലയങ്ങൾ,ഹരിത അങ്കണവാടികൾ,ഹരിത ഓഫീസുകൾ,ഹരിത ടൂറിസം കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് പരിപാടിയിൽ ലക്ഷ്യമിടുന്നത്.
മാലിന്യ പരിപാലനത്തിന് വിരുദ്ധമായി പ്രവൃത്തിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന് 180 ദിവസത്തെ കർമ്മ പരിപാടിയാണ് നഗരസഭ ആസൂത്രണം ചെയ്യുന്നത്. നഗരസഭ തല നിർവഹണസമിതി കൃത്യമായ ഇടവേളകളിൽ ചേർന്ന് കർമ്മപരിപാടിയുടെ പുരോഗതി അവലോകനം നടത്തും.
ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ സി. പ്രജില യോഗത്തിൽ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. ഇ. ഇന്ദിര, കെ. ഷിജു. ഇ കെ അജിത്ത്, നിജില പറവക്കൊടി കൗൺസിലർമാരായ പി. രക്നവല്ലി . വി.പി ഇബ്രാഹിം കുട്ടി, കെ. കെ. വൈശാഖ് വിവിധ സംഘടനകളെ പ്രതിനീധീകരിച്ച് എൻകെ ഭാസ്ക്കരൻ, അഡ്വ.കെ.വിജയൻ. പി. കെ. വിശ്വനാഥൻ, ഇ എസ് രാജൻ അഡ്വ. ടി.കെ. രാധാകൃഷ്ണൻ സിനിയർ പബ്ലിക് ഹെൽത്ത്
ഇൻസ്പെക്ടർ കെ. റിഷാദ് മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു.
നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി KAS സ്വാഗതവും ക്ലീൻ സിറ്റി മാനേജർ ടി.കെ. സതീഷ്കുമാർ നന്ദിയും പറഞ്ഞു.
കൗൺസിലർമാർ, ഹരിത കേരള മിഷൻ ആർ.പി,ശുചിത്വ മിഷൻ, കെ എസ് ഡബ്ല്യു എം.പി എഞ്ചിനിയർ, ഉദ്യോഗസ്ഥർ,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ,യുവജന -വിദ്യാർത്ഥി -മഹിളാ സംഘടന പ്രതിനിധികൾ,വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ,ഘടക സ്ഥാപന ഉദ്യോഗസ്ഥർ ഹരിത കർമ്മ സേന ഭാരവാഹികൾ,ആശാവർക്കർമാർ,നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

സ്നേഹതീരം അന്തേവാസികൾക്ക് എൻ എസ് എസ്സിന്റെ ഓണക്കോടി

Next Story

ആർട്ട് ഫെസ്റ്റിന് വർണ്ണാഭമായ സമാപനം

Latest from Main News

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കാൻസർ സ്ക്രീനിങ്; BPL വിഭാഗത്തിന് സൗജന്യം

  കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ 2 ദിവസം കാൻസർ സ്ക്രീനിങ് ക്ലിനിക് പ്രവർത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ്. പുരുഷൻമാർക്കും സ്ക്രീനിങ് നടത്തും.

പ്ലസ് ടുവിന് വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ അവസരമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

അഭിരുചിക്കും താൽപര്യത്തിനും ഇണങ്ങുന്ന തുടർപഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിനായി വിദ്യാർഥികൾക്ക് നൽകുന്ന അവസരമാണ് ഫോക്കസ് പോയിൻ്റ് ഓറിയൻ്റേഷൻ പ്രോഗ്രാമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ

വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷയെ മർദ്ദിച്ച സംഭവം; സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു

വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷയെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ

സംസ്ഥാനത്ത് വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്ന സംവിധാനം തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു

വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്ന സംവിധാനം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു. സംസ്ഥാനത്താകെ 25,464 പോളിങ് ബൂത്തുകൾ കേന്ദ്രീകരിച്ച് 27,000ത്തിൽപരം ബൂത്ത് ലവൽ

താമരശ്ശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മക്കളെയും ക്രൂരമായി മർദിച്ച് ഭർത്താവ്

   താമരശ്ശേരി അമ്പായത്തോട് മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മക്കളെയും ക്രൂരമായി മർദിച്ച് ഭർത്താവ്. യുവതി മകളുമായി അർദ്ധരാത്രി വീട് വിട്ടോടി രക്ഷപ്പെട്ടു.