ആർട്ട് ഫെസ്റ്റിന് വർണ്ണാഭമായ സമാപനം

പയ്യോളി ഐ പി സി ഇംഗ്ലീഷ് സ്കൂളിൽ രണ്ട് ദിവസത്തെ ആർട്ട് ഫെസ്റ്റിന് സമാപനം. ആറ് വിഭാഗങ്ങളിലായി നൂറിലേറെ ഇനങ്ങളിൽ നടന്ന മത്സരത്തിൽ ടീം ഗാർഡിനിയ ചാമ്പ്യൻമാരായി. ടീം പെറ്റ്യൂനിയ രണ്ടാം സ്ഥാനം നേടി.
സമാപന ചടങ്ങിൽ പ്രിൻസിപ്പാൾ എൻ പി റമീസ് ട്രോഫി സമ്മാനിച്ചു. ഹബീബ് സുഹ് രി, നിസാർ ആവള, എം പി നസീർ, മുനീർ കീഴ്പയ്യൂർ, സൽമാൻ സഖാഫി പങ്കെടുത്തു. നേരത്തേ, കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ കോയ കാപ്പാട് ഫെസ്റ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഐ പി സി മാനേജർ ഹകീം മുസ് ലിയാർ കാപ്പാട് അധ്യക്ഷത വഹിച്ചു. ചsങ്ങിൽ പി പി അബ്ദുൽ അസീസ്, കമ്മന ഉമ്മർ ഹാജി, യാസർ സഖാഫി, അശ് റഫ് മുസ് ലിയാർ, യൂനുസ് മിസ്ബാഹി പ്രസംഗിച്ചു.

Leave a Reply

Your email address will not be published.