കോഴിക്കോട്: മലയാള ചെറുകഥാ സാഹിത്യത്തിലെ പുതിയ പ്രവണതകളെ കുറിച്ചും പുതിയ എഴുത്തുകാരെ കുറിച്ചും ഭാഷാ സമന്വയ വേദി ചർച്ച സംഘടിപ്പിച്ചു. കലയെയും സാഹിത്യത്തെയും സാങ്കേതിക വിദ്യ വലിയ തോതിൽ സ്വാധീനിക്കുമ്പോഴും പുതിയ എഴുത്തുകാരും പുതിയ കൃതികളും പ്രതീക്ഷ നൽകുന്നുവെന്ന് ചെറുകഥാ സാഹിത്യം പുതിയ കാലത്ത് എന്ന ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഭാഷാ സമന്വയ വേദി അംഗങ്ങളായ വാരിജാക്ഷൻ ഇക്കഴിയൂർ രചിച്ച ശ്ലഥബിംബങ്ങൾ, ഡോ.എം.കെ അജിതകുമാരി പരിഭാഷപ്പെടുത്തി എഡിറ്റു ചെയ്ത 23 ഭാഷകൾ കഥകൾ എന്നീ കൃതികൾ ഡോ.ആർസു, ഡോ. പി.കെ.രാധാമണി എന്നിവർ പ്രകാശനം ചെയ്തു.
ഡോ. ഗോപി പുതുക്കോട്, ഡോ.ഒ.വാസവൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡോ.സി.സേതുമാധവൻ, ഡോ.എം.കെ.പ്രീത എന്നിവർ പുസ്തക പരിചയം നടത്തി. കഥാകൃത്ത് കെ.ജി.രഘുനാഥ് കഥാ സാഹിത്യം പുതിയ കാലത്ത് ചർച്ചയിൽ വിഷയമവതരിപ്പിച്ചു. കെ. വരദേശ്വരി, സഫിയ നരിമുക്കിൽ, കെ.എം വേണുഗോപാൽ എന്നിവർ സംസാരിച്ചു. വാരിജാക്ഷൻ ഇക്കഴിയൂർ, ഡോ.എം.കെ അജിതകുമാരി എന്നിവർ രചനാനുഭവങ്ങൾ പങ്കുവെച്ചു.