മലയാള ചെറുകഥാ സാഹിത്യത്തിലെ പുതിയ പ്രവണതകളെ കുറിച്ചും പുതിയ എഴുത്തുകാരെ കുറിച്ചും ഭാഷാ സമന്വയ വേദി ചർച്ച സംഘടിപ്പിച്ചു

കോഴിക്കോട്: മലയാള ചെറുകഥാ സാഹിത്യത്തിലെ പുതിയ പ്രവണതകളെ കുറിച്ചും പുതിയ എഴുത്തുകാരെ കുറിച്ചും ഭാഷാ സമന്വയ വേദി ചർച്ച സംഘടിപ്പിച്ചു. കലയെയും സാഹിത്യത്തെയും സാങ്കേതിക വിദ്യ വലിയ തോതിൽ സ്വാധീനിക്കുമ്പോഴും പുതിയ എഴുത്തുകാരും പുതിയ കൃതികളും പ്രതീക്ഷ നൽകുന്നുവെന്ന് ചെറുകഥാ സാഹിത്യം പുതിയ കാലത്ത് എന്ന ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഭാഷാ സമന്വയ വേദി അംഗങ്ങളായ വാരിജാക്ഷൻ ഇക്കഴിയൂർ രചിച്ച ശ്ലഥബിംബങ്ങൾ, ഡോ.എം.കെ അജിതകുമാരി പരിഭാഷപ്പെടുത്തി എഡിറ്റു ചെയ്ത 23 ഭാഷകൾ കഥകൾ എന്നീ കൃതികൾ ഡോ.ആർസു, ഡോ. പി.കെ.രാധാമണി എന്നിവർ പ്രകാശനം ചെയ്തു.

ഡോ. ഗോപി പുതുക്കോട്, ഡോ.ഒ.വാസവൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡോ.സി.സേതുമാധവൻ, ഡോ.എം.കെ.പ്രീത എന്നിവർ പുസ്തക പരിചയം നടത്തി. കഥാകൃത്ത് കെ.ജി.രഘുനാഥ് കഥാ സാഹിത്യം പുതിയ കാലത്ത് ചർച്ചയിൽ വിഷയമവതരിപ്പിച്ചു. കെ. വരദേശ്വരി, സഫിയ നരിമുക്കിൽ, കെ.എം വേണുഗോപാൽ എന്നിവർ  സംസാരിച്ചു. വാരിജാക്ഷൻ ഇക്കഴിയൂർ, ഡോ.എം.കെ അജിതകുമാരി എന്നിവർ രചനാനുഭവങ്ങൾ പങ്കുവെച്ചു.

 

Leave a Reply

Your email address will not be published.

Previous Story

സപ്ലൈകോ വഴിയും കൺസ്യൂമർഫെഡുകൾ വഴിയും  നടത്തുന്ന ഓണച്ചന്തകളിലൂടെ 13 ഇന സബ്സിഡി സാധനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സർക്കാർ

Next Story

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള ‘കവചം’ പദ്ധതിയുടെ ഭാഗമായി ദുരന്ത മേഖലകളിൽ അപായ സൂചനകൾ നൽകാൻ സൈറണുകൾ

Latest from Local News

2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എടച്ചേരി വത്സലകുമാരി ടീ,  കായക്കൊടി

തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസനത്തിന് അടിയന്തിര സർക്കാർ ഇടപെടൽ വേണം: ഷാഫി പറമ്പിൽ എം.പി

കോഴിക്കോട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) യിൽ ഉൾപ്പെടുത്തി തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസിപ്പിക്കുന്നതിനുള്ള 5 കോടി

കൊയിലാണ്ടി താലൂക്ക് ആശുപത്രി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണം കെ.പി.പി.എ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹനായ ടി പി നിവേദിനെ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു

സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹനായ ടി പി നിവേദിന് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങ്

അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്കെതിരെ യു.ഡി.എഫ് കമ്മറ്റി കുറ്റവിചാരണയാത്ര സംഘടിപ്പിച്ചു

അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്ക് എതിരെ യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച കുറ്റവിചാരണയാത്ര തറമലങ്ങാടിയിൽ മുൻ എം.എൽ.എ. പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.