സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള ‘കവചം’ പദ്ധതിയുടെ ഭാഗമായി ദുരന്ത മേഖലകളിൽ അപായ സൂചനകൾ നൽകാൻ സൈറണുകൾ

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള ‘കവചം’ (കേരള വാർണ്ണിങ്, ക്രൈസിസ് ആന്റ് ഹസാർഡ് മാനേജ്മെൻറ് സിസ്റ്റം)
പദ്ധതിയുടെ ഭാഗമായി ദുരന്ത മേഖലകളിൽ അപായ സൂചനകൾ നൽകാൻ സൈറണുകൾ സ്ഥാപിച്ചു.  പ്രളയവും ഉരുൾപൊട്ടലുമടക്കമുള്ള ദുരന്തങ്ങളാൽ പൊറുതിമുട്ടുന്ന സംസ്ഥാനത്തിന് ദുരന്ത മേഖലകളിൽ അപായ സൂചനകൾ നൽകുന്നതിനായാണ് സൈറണുകൾ  സ്ഥാപിച്ചത്. നാഷണൽ സൈക്ലോൺ റിസ്ക് മിറ്റഗേഷൻ പ്രോജക്ടിൻ്റെ ഭാഗമായാണ് പദ്ധതി.

ഇതനുസരിച്ച് കടലേറ്റം, തീവ്രമഴ, കാറ്റ്, ചൂട് എന്നിവയുണ്ടാവുമ്പോൾ തീവ്രതയ്ക്കനുസരിച്ച് വിവിധ നിറങ്ങൾ പ്രകാശിപ്പിച്ചു കൊണ്ട് വ്യത്യസ്ത ശബ്ദങ്ങളിൽ സൈറണുകൾ മുന്നറിയിപ്പ് നൽകും. 126 സൈറണുകളിൽ 91 എണ്ണമാണ് നിലവിൽ സ്ഥാപിച്ചിട്ടുള്ളത്.  കേന്ദ്ര കാലാവസ്ഥാവകുപ്പ് അടക്കമുള്ള ഏജൻസികളുടെ അതിതീവ്ര ദുരന്തമുന്നറിയിപ്പുകൾ ഈ സംവിധാനം വഴി അറിയിക്കാനാവും. സമീപകാല ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരമൊരു സംവിധാനം വലിയ രീതിയിൽ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published.