പാറക്കടവ് മെസേജ് കൾച്ചറൽ സെന്റർ ഉദ്ഘാടനം ഈ മാസം ആറിന്

പേരാമ്പ്ര : ജമാഅത്തെ ഇസ്ലാമി പാലേരി പാറക്കടവിൽ നിർമിച്ച മെസേജ് കൾച്ചറൽ സെന്റർ, സെപ്റ്റംബർ ആറിന് കേരള അമീർ പി.മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും. പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്റർ, ഗൈഡൻസ് ആന്റ് കൗൺസിലിങ് സെന്റർ, കോൺഫറൻസ് ഹാൾ,ലൈബ്രറി, തഹ്ഫീദുൽ ഖുർആൻ ഇൻസ്ററിററ്യൂട്ട്, ഖുർആൻ സ്ററഡി സെന്റർ, ആർട്സ് ആന്റ് സ്പോർട്സ് വിങ് തുടങ്ങിയവാണ് സെന്ററിൽ പ്രവർത്തിക്കുക. വൈകീട്ട് നാലരക്ക് നടക്കുന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി, ടി.പി.രാമകൃഷ്ണൻ എം.എൽ.എ, മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, ജമാത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായ് ,ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം മുൻ പ്രസിഡനറ് കെ.എൻ.സുലൈഖ ടീച്ചർ, എസ്.ഐ.ഒ. സംസ്ഥാന സമിതിയംഗം നവാഫ് പാറക്കടവ് തുങ്ങിയവർ പങ്കെടുക്കും.

നവാസ് പാലേരിയുടെ നേതൃത്വത്തിൽ ഗാനവിരുന്നും, മലർവാടി ബാലസംഘം വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും. ഹംസ നദ് വി (ചെയർമാൻ), എം.അബ്ദുറഹീം,സുൽത്താൻ നൂറുദ്ദീൻ,പി.കെ.റാബിയ (വൈസ് ചെയർമാൻ), വി.എം.നിഷാദ് (ജനറൽ കൺവീനർ), എം.കെ.ഖാസിം,സി.പി.നവാഫ്,കെ.ഹസീന (അസി .കൺവീനർ),എം.അലി (ട്രഷറർ) തുടങ്ങിവർ ഭാരവാഹികളായ സ്വാഗത സംഘം കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്. വാർത്ത സമ്മേളനത്തിൽ സ്വാഗത സംഘം ഭാരവാഹികളായ എം.അബ്ദുറഹീം, എം.കെ.ഖാസിം, സുൽത്താൻ നൂറുദ്ദീൻ, പി.അബ്ദുറസാഖ്, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.