നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്

നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കോതമംഗലം ഊന്നുകൽ പോലീസ് ആണ് നടനെതിരെ കേസ് എടുത്തിരിക്കുന്നത്. കേസിന്റെ അന്വേഷണം എസ്ഐറ്റി ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍‌കിയിരിക്കുന്നത്. നേര്യമംഗലം ഊന്നുകല്‍ സ്വദേശിയാണ് യുവതി.

വിദേശത്ത് വെച്ചാണ് സംഭവം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. നിവിന്‍ പോളിക്കൊപ്പം മറ്റ് ചിലര്‍ കൂടി തന്നെ പീഡിപ്പിച്ചെന്നും സംഘമായി ചേര്‍ന്നാണ് പീഡനമെന്നും യുവതി പരാതിയില്‍ പറയുന്നു. നേര്യമംഗലം  ഊന്നുകല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കേസിൽ ആറു പ്രതികളാണുള്ളത്. നിവിന്‍ പോളി ആറാം പ്രതിയാണ്. പരാതി ആദ്യം എത്തിയത് എറണാകുളം റൂറൽ എസ് പിക്കാണ്. പിന്നീട് ഊന്നുകൽ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുന്നു

Next Story

കേരള എൻ.ജി.ഒ.യൂണിയൻ മേഖലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

Latest from Local News

പറശ്ശിനിക്കടവിൽ വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

മൂടാടി : വീമംഗലം, ഒന്നര വർഷം മുൻപ് പറശ്ശിനിക്കടവിൽ വെച്ച് ട്രാവലർ ഇടിച്ച് അബോധാവസ്ഥയിൽ കിടപ്പിലായിരുന്ന ജയശ്രീ താഴെ ചെള്ളങ്ങാട്ട് (54)മരണമടഞ്ഞു.

msf കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം : പ്രസിഡണ്ട് ഫസീഹ് പുറക്കാട് ജനറൽ സെക്രട്ടറി റഫ്ഷാദ് വലിയമങ്ങാട് ട്രഷറർ ഫർഹാൻ പൂക്കാട്

കൊയിലാണ്ടി : രണ്ട് മുനിസിപ്പാലിറ്റിയും നാല് പഞ്ചായത്തും ഉൾപ്പെട്ട കിടക്കുന്ന കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ msf ന് പുതിയ നേതൃത്വം. ഐക്യം

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഇനി വയോജന സൗഹൃദ പഞ്ചായത്ത്

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോജന ഗ്രാമ പഞ്ചായത്തായി പ്രഖ്യാപനം നടന്നു വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ

മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് (സിഎംഎ) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക്