ബദൽ വിദ്യാലയ മേളയുമായി ആന്തട്ട സർക്കാർ വിദ്യാലയം

ഒരു വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഒരു മേളയിൽ പങ്കെടുക്കുകയന്നത് ഒരു സ്വപ്നമാണ്. എങ്കിൽ ആ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഗവൺമെൻറ് സ്കൂൾ ആന്തട്ടയിൽ ഇന്നലെ നടന്നത്. അക്കാദമിക് പ്ലാനിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സ്കൂൾ മൾട്ടി ഫെയറിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ശാസ്ത്രം സാമൂഹ്യശാസ്ത്രം ഗണിതശാസ്ത്രം പ്രവർത്തിപരിചയം ഐടി എന്നീ മേഖലകളിലെ മേളകളിൽ പങ്കെടുത്തു കൊണ്ട് ചരിത്രം മാറ്റിയെഴുതി .

ആഗസ്ത്‌ 27 ന് നടന്ന ഓൺ ദ സ്പോട്ട് മത്സരത്തിൽ മാത്രം നൂറ്റമ്പതിലേറെ കുട്ടികൾ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ നടന്ന ക്വിസ് മത്സരത്തിൽ നൂറിൽപരം കുട്ടികളും മുപ്പതാം തീയതി നടന്ന പ്രദർശനത്തിൽ മുഴുവൻ കുട്ടികളും അണിചേർന്നപ്പോൾ സ്കൂൾ മേളകൾക്ക് ഒരു ബദൽ മാതൃകയായി മാറുകയായിരുന്നു ആന്തട്ട ഗവൺമെൻറ് യുപി സ്കൂൾ.

 

ജില്ലയിലെ മികച്ച പിടിഎ അവാർഡ് നേടിയ പിടിഎയും ശക്തമായ നേതൃത്വവും മികവാർന്ന സാമൂഹ്യബോധമുള്ള അധ്യാപകരും ചേർന്ന് നിന്നപ്പോൾ ജനകീയ സ്കൂൾ മൾട്ടി ഫെയർ യാഥാർത്ഥ്യമായി.

ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയം തുടങ്ങിയ നാലിൽ കൂടുതൽ മേളകളിൽ പങ്കെടുത്ത നൂറിൽ പരം കുട്ടികളുണ്ടായിരുന്നുവെന്നത് മേളയുടെ സമഗ്രത വ്യക്തമാക്കുന്ന തെളിവുകളായി.

ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി സുധ കാവുങ്ങൽ പൊയിൽ അധ്യക്ഷത വഹിച്ചു.

പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ ഡോ ലാൽ രഞ്ജിത്തിൻ്റെ പെയിൻ്റിംഗ് മുഖ്യാതിഥിക്ക് മേള കൺവീനർ ശ്രീ രാജേഷ് മാസ്റ്റർ ഉപഹാരമായി നൽകി വിദ്യാലയത്തിൻ്റെ നന്ദി അറിയിച്ചു.

വയനാട്ടിൻ്റെ കണ്ണീരും കേരളത്തിൻ്റെ പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളും സ്റ്റിൽ മോഡലുകളിലായി സാമൂഹ്യ ശാസ്ത മേളയിൽ നിറഞ്ഞു.

പുതുമ നിറഞ്ഞ ഗണിത പസിലുകളും ഗെയിമുകളും നമ്പർ ചാർട്ടുകളും ആരേയും അതിശയിപ്പിക്കുന്ന മികവിൽ തീർത്ത ജ്യോമട്രി പാറ്റേണുകളും ഗണിത മേളയെ സജീവമാക്കി .

നാട്ടിൽ കിട്ടുന്ന സാധനങ്ങളുപയോഗിച്ച് കുട്ടികളൊരുക്കിയ ശാസ്ത്ര പരീക്ഷണങ്ങൾ ഭാവി ശാസ്ത്രലോകത്തിനുള്ള വാഗ്ദാനങ്ങളുണ്ടന്ന് വിളിച്ചു പറയുന്നവയായിരുന്നു.

നഗരാസൂത്രണവും ജലസംക്രമണവും മികവാർന്ന സ്റ്റിൽ മോഡലുകളായി.ഹൈഡ്രോളിക് ലിഫ്റ്റ് മുതൽ വാക്വം ക്ലീനർ വരെ അണിനിരന്ന ശാസ്ത്ര വർക്കിഗ് മോഡലുകളായിരുന്നു മേളയുടെ ഹൈലൈറ്റ്.

കുട്ടികൾ വ്യത്യസ്ത ആപ്പുകളിൽ വരച്ച ഡിജിറ്റൽ രചനകൾ ഐടി ഫെയറിന് മിഴിവേകി.ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്ത പ്രവൃത്തി പരിചയമേളയിൽ ചന്ദനത്തിരി നിർമാണം മുതൽ മെറ്റൽ എൻഗ്രാവിംഗ് വരെയുള്ള ഇരുപതിലേറെ ഇനങ്ങളിൽ പ്രദർശനം നടന്നു.

നൂറു കണക്കിന് രക്ഷിതാക്കളും നാട്ടുകാരും സമ്മാനങ്ങളുമായി മേള കാണാനെത്തിയത് ജനപ്രിയതയുടെ അടയാളമായി.

ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ അരവിന്ദൻ സി സ്വാഗതവും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ചെയർമാൻ ശ്രീ എം കെ വേലായുധൻ മാസ്റ്റർ ആശംസകൾ നേർന്നു.രണ്ടാം വാർഡ് മെമ്പർ ശ്രീമതി സുധ എം പി, ബ്ലോക്ക് മെമ്പർ ശ്രീ ജുബീഷ് ഇ കെ, പിടിഎ പ്രസിഡണ്ട് ശ്രീ ശ്രീനിവാസൻ എം പി, എം പി ടി പ്രസിഡൻറ് ബീന കെ എന്നിവർ ആശംസകരായ ചടങ്ങിൽ മേള ജോയിൻ്റ്, സെക്രട്ടറി ശ്രീമതി രോഹിണി നന്ദി പറഞ്ഞു. 

സ്കൂൾ പിടിഎ എക്സിക്യുട്ടീവ് മെമ്പർ ശ്രീ ദിപീഷ് വിജയികൾക്കുള്ള മെമൻ്റോകൾ സ്പോൺസർ ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

കോരപ്പുഴ പാലത്തിൽ നിന്നും ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ണൻകടവിൽ കണ്ടെത്തി

Next Story

മുത്താമ്പി തിരുമംഗലത്ത് കണ്ടി വിജയലക്ഷമി അന്തരിച്ചു

Latest from Local News

ചികിത്സക്ക് എത്തിയ കുഞ്ഞിനെ പരിശോധിക്കാതെ മരുന്ന് നൽകി; ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ടു മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി

മേപ്പയ്യൂർ:മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയ പിഞ്ചുകുഞ്ഞിനെ പരിശോധിക്കുക പോലും ചെയ്യാതെ ടോക്കണിൻ്റെ പിറകു വശത്ത് മരുന്ന് കുറിച്ചു നൽകിയ ഡോക്ടർക്കെതിരെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 16 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 16 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 10.00

ഖാദി വസ്ത്രാലയം കൊടശ്ശേരി ഓണം വിപണനമേള അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു

അത്തോളി: ഖാദി വസ്ത്രാലയം കൊടശ്ശേരി ഓണം വിപണനമേള അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വാസവൻ പൊയിലിൽ

തോരയിക്കടവ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണം അഴിമതി: സി ആർ പ്രഫുൽ കൃഷ്ണൻ

തോരയിക്കടവ് പാലം നിർമ്മാണത്തിനിടെ തകർന്നു വീഴാൻ കാരണം സംസ്ഥാന സർക്കാരിന്റെ അഴിമതിയാണെന്നു ബിജെപി കോഴിക്കോട് നോർത്ത് ജില്ല പ്രസിഡന്റ്‌ സി ആർ