കോരപ്പുഴ പാലത്തിൽ നിന്നും ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ണൻകടവിൽ കണ്ടെത്തി

 

കൊയിലാണ്ടി: കോരപ്പുഴ പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ണൻകടവ് ബീച്ചിൽ കണ്ടെത്തി. വടകര കോട്ടപ്പള്ളി കള്ളി ലാത്ത് ബിജിഷ് (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് കോരപ്പുഴ പാലത്തിൽ നിന്നും ഇയാൾ പുഴയിലേക്ക് ചാടിയത്. പാലത്തിൽ നിന്നും ഇയാളുടേതെന്ന് സംശയിക്കുന്ന ബാഗ് പൊലീസ് കണ്ടെടുത്തിരുന്നു. ഡേലിവറി ബോയ് ആണ് പാലത്തിലേക്ക് ഒരാൾ ചാടുന്നത് കണ്ടതായി വിവരം നൽകിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോഴിക്കോട് ബീച്ച് ഫയർഫോഴ്‌സും എലത്തൂർ പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് കണ്ണൻകടവ് ബീച്ചിൽ മൃതദേഹം കണ്ടത്.

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

അച്ഛൻ : ഭാസ്ക്കരൻ, അമ്മ: രാധ. ഭാര്യ: നിഷ. മകൾ: അനാമിക സഹോദരി ബിന്ദു.

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി യു.പി സ്കൂളിൽ ചെണ്ടുമല്ലി കൃഷി വിളവെടുത്തു

Next Story

ബദൽ വിദ്യാലയ മേളയുമായി ആന്തട്ട സർക്കാർ വിദ്യാലയം

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 01 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 01 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കനത്ത മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം

കോഴിക്കോട്: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കനത്ത മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. ജില്ലകളിൽ മഞ്ഞ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നുമുതൽ സംസ്ഥാനത്തൊട്ടാകെ മഴക്ക്

കാരയാട് തിരുവങ്ങായൂർ പുത്തൂർ കുനി ഭാര്യ സുശീല അന്തരിച്ചു

കാരയാട്, തിരുവങ്ങായൂർ പുത്തൂർ കുനി പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ സുശീല (63) അന്തരിച്ചു. മക്കൾ. രമ്യ (ടീച്ചർ ജി യുപിഎസ് വെള്ളമുണ്ട)

വനിതകളുടെ കൂട്ടായ്മയിൽ വീടിന് തറക്കല്ലിട്ടു ; മാതൃകയായി സിയസ്കോ വനിത വേദി

കോഴിക്കോട്: നിർദ്ധന കുടുംബങ്ങൾക്ക് വീട് ഒരുക്കുന്നതിനായി സിയസ്കൊ നടപ്പിലാക്കിയ അഭയം പദ്ധതിക്ക് സിയസ്കൊ വനിതാവേദിയുടെ കരുതൽ. അഭയം പദ്ധതിയിലെ പതിമൂന്നാമത് വീടിന്

അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം-കോൺഗ്രസ്

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മൈലള്ളാംപാറ പ്രദേശത്ത് മലയോര മേഖലയിലെ വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ