ചേമഞ്ചേരി യു.പി സ്കൂളിൽ ചെണ്ടുമല്ലി കൃഷി വിളവെടുത്തു

ചേമഞ്ചേരി: ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ചേമഞ്ചേരി കൃഷിഭവൻ വഴി നടപ്പിലാക്കുന്ന ചെണ്ടുമല്ലി പൂകൃഷിയുടെ ഭാഗമായി ചേമഞ്ചേരി യു.പി സ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നു ചെണ്ടുമല്ലി കൃഷി നടത്തി. സ്കൂളിനോട് ചേർന്നുള്ള പത്ത് സെൻ്റ് സ്ഥലത്താണ് ഓറഞ്ചും മഞ്ഞയും നിറങ്ങളിലുള്ള ചെണ്ടുമല്ലിപ്പൂവുകൾ നിറഞ്ഞത്.
ചേമഞ്ചേരി കൃഷി ഓഫീസർ വിദ്യബാബു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റൻ്റ് മധുസൂദനൻ, ഹെഡ്മിസ്ട്രസ് സി.കെ സജിത, പി.ടി.എ പ്രസിഡണ്ട് മൻസൂർ കളത്തിൽ, ഫൗസിയ, അനുദ. കെ വി, ഷരീഫ് കാപ്പാട്, നസീറ എ.കെ എസ്, ഉമേഷ് മേക്കോന തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.