കാഫിർ സ്ക്രീൻ ഷോട്ട് മുഴുവൻ പ്രതികളെയും കണ്ടെത്തണം -യൂത്ത് ലീഗ്

നന്തി ബസാർ: കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിലും നിർമ്മിച്ചതിലും സി .പി .എം നേതാകൾക്ക് മുഖ്യ പങ്കുണ്ടെന്ന് മുസ്ലിംയൂത്ത് ലീഗ് ജില്ല സിക്രട്ടറി സമദ് നടേരി കുറ്റപ്പെടുത്തി. സമാധനന്തിരക്ഷമുള്ള നാട്ടിൽ വർഗിയത വിളമ്പാൻ കൂട്ടു നിന്ന മുഴുവൻ പ്രതികളെയും ഗുഢാലോചന നടത്തിയവരെയും അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് മൂടാടി പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റി നന്തിടൗണിൽ സംഘടിപ്പിച്ച സമരകാഹളം പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.കെ.കെ റിയാസ്, സാലിം മുചുകുന്ന്, സിഫാദ് ഇല്ലത്ത് എന്നിവർ സംസാരിച്ചു

 

Leave a Reply

Your email address will not be published.