ജി വി എച് എസ് എസ് താമരശ്ശേരിക്ക് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച് നൽകിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

താമരശ്ശേരി : ജി വി എച് എസ് എസ് താമരശ്ശേരിക്ക് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച് നൽകിയ 5 ക്ലാസ് മുറികൾ ഉള്ള കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി അധ്യക്ഷയായി. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അരവിന്ദൻ മുഖ്യാഥിതിയായി പങ്കെടുത്തു .

താമരശ്ശേരി പഞ്ചായത്ത് മെമ്പർ ഫസീല ഹബീബ്,ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാരായ മഞ്ജുള യു ബി , ഉമ്മുകുൽസു ഒ ,ഹെഡ്മാസ്റ്റർ പി ടി മുഹമ്മദ് ബഷീർ, എസ് എം സി ചെയർമാൻ നൗഷാദ് സി കെ , പി ടി എ വൈസ് പ്രസിഡന്റ് വിനോദൻ എം , എസ് എം സി വൈസ് ചെയർമാൻ ഹബീബ് റഹ്മാൻ എ പി എന്നിവർ ആശംസ അറിയിച്ചു . പി ടി എ പ്രസിഡന്റ് അഷ്‌റഫ് കോരങ്ങാട് സ്വാഗതം പറഞ്ഞ യോഗത്തിൽ സീനിയർ അസിസ്റ്റന്റ് സജന ശ്രീധരൻ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

ജോലി ചെയ്യുന്നതിന്നിടെ കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് മരണപ്പെട്ടു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 28 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

Latest from Local News

അധ്യാപക നിയമനം

കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി ഹിസ്റ്ററി (ജൂനിയര്‍), മാത്‌സ് (ജൂനിയര്‍), കൊമേഴ്സ് (സീനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം