ജോലി ചെയ്യുന്നതിന്നിടെ കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് മരണപ്പെട്ടു

തിരുവങ്ങൂർ. ജോലിക്കിടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് സാമി, ചെറുപുനത്തിൽ (63) മരണപ്പെട്ടു. ബന്ധുവീട്ടിലെ പഴയ കോൺക്രീറ്റ് വീട് പൊളിച്ചു കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. അരക്ക് മുകളിൽ സ്ലാബിൽ കുടുങ്ങി ഏറെ സമയം കഴിഞ്ഞാണ് അടുത്ത വീട്ടുകാർ സംഭവമറിയുന്നത്. മറ്റാരും ജോലി സ്ഥലത്തു ണ്ടായിരുന്നില്ല. സംഭവമറിഞ്ഞ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലുമരണപ്പെടു കയാണുണ്ടായത്. ശവസംസ്ക്കാരം നാളെ
ബുധൻ ഉച്ചക്ക് 12 മണി വീട്ടുവളപ്പിൽ. ഭാര്യ: ശുഭ, മകൻ.. സബീഷ്, മരുമകൾ സോണിമ. സഹോദരങ്ങൾ രാമൻ, ശശി, അമ്മുക്കുട്ടി, പുഷ്പ, പരേതനായ ബാലൻ

Leave a Reply

Your email address will not be published.