അമ്പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ

അമ്പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരിക്കുന്നത് ബ്ലസ്സിയുടെ ആടുജീവിതമാണ്. മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം). മികച്ച നടിമാരായി ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്) എന്നിവരെ തെരഞ്ഞെടുത്തു. മികച്ച സംവിധായകൻ ബ്ലസ്സി (ആടുജീവിതം).

സാംസ്ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. പ്രശസ്ത സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജ്യൂറിയാണ് പുരസ്ക്കാര നിർണയം നടത്തിയത്. സംവിധായകൻ പ്രിയനന്ദനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാര്‍. എഴുത്തുകാരൻ എൻ എസ് മാധവൻ, സംവിധായകൻ ലിജോ ജോസ് പെല്ലിശേരി എന്നിവർ ജ്യൂറി അംഗങ്ങളാണ്. 160 സിനിമകളാണ് പുരസ്ക്കാരത്തിനായി പരിഗണിച്ചത്. ഇതിൽ 38 ചിത്രങ്ങളാണ് അന്തിമപട്ടികയിൽ ഇടംപിടിച്ചത്.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി. ഡി എസ്‌. ബാലസഭയുടെ ആഭിമുഖ്യത്തിൽ യുപി, എച്ച്.എസ്, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ‘സ്വാതന്ത്ര്യത്തിന്റെ ഇന്നലെകൾ’ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു

Next Story

അന്നപൂര്‍ണ്ണയ്ക്ക് ബെസ്റ്റ് കിഡ് മോഡല്‍ പുരസ്‌ക്കാരം

Latest from Main News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ് പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ചർച്ച നടത്തും; വിദ്യാർത്ഥി കൺസഷൻ ടിക്കറ്റിന് ആപ്പ് വരുന്നു: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള