നീറ്റ് പരീക്ഷയിൽ ക്രമക്കേടുനടന്നത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ പുറത്ത്

നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ ക്രമക്കേടുനടന്നത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ പുറത്ത്. ചോർന്നുവെന്ന് ആരോപിക്കപ്പെടുന്ന നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ലഭിക്കാൻ മാഫിയകൾക്ക് വിദ്യാര്‍ത്ഥികൾ നൽകിയെന്ന് സംശയിക്കുന്ന ആറ് പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ ബിഹാർ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒയു) കണ്ടെടുത്തു. 2024 മെയ് അഞ്ചിനായിരുന്നു ഈ വർഷത്തെ നീറ്റ് പരീക്ഷ.

അന്വേഷണത്തിൽ കണ്ടെടുത്ത ചെക്കുകളുമായി ബന്ധപ്പെട്ട് ബാങ്കുകളിൽനിന്ന് അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച് വരികയാണ്. നീറ്റ് യുജി 2024 പേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് നാല് വിദ്യാർത്ഥികളെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ ബിഹാർ സ്വദേശികളായ 13 പേരെ നേരത്തെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. മെയ് ഏഴിനായിരുന്നു അവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ഒമ്പത് വിദ്യാർത്ഥികൾക്ക് കൂടി (ബിഹാറിൽനിന്ന് ഏഴ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് ഒരാള്‍ വീതം) ഇഒയു നോട്ടീസ് നൽകിയിട്ടുണ്ട്. 24 ലക്ഷത്തിലധികം വിദ്യാർത്ഥികളായിരുന്നു രാജ്യത്തെ 4750 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയത്. ഇതിനകം അറസ്റ്റ് ചെയ്ത ബിഹാറിൽ നിന്നുള്ള നാല് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള 13 പേർക്ക് പരീക്ഷ ചോദ്യപേപ്പറും ഉത്തരങ്ങളും മെയ് അഞ്ചിന് മുൻപുതന്നെ ലഭിച്ചതായാണ് സംശയം. ഒരു ദിവസം മുൻപ് പട്‌നയ്ക്ക് സമീപമുള്ള ‘സേഫ് ഹൗസിൽ’ വച്ച് ലഭിച്ചിട്ടുണ്ടാകാം എന്നാണ് കരുതുന്നത്,. ചോദ്യം ചെയ്യലിൽ, പരീക്ഷയ്ക്ക് മുന്നോടിയായി തങ്ങളുടെ രക്ഷിതാക്കൾ 30 ലക്ഷത്തിലധികം രൂപ നൽകിയതായി ഇവര്‍ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

എ.കെ.ജി സ്മാരക വായനശാല കൊളക്കാട് അനുമോദനസദസ്സ് സംഘടിപ്പിച്ചു

Next Story

വീടിന് മുകളിൽ മരം വീണ് വൃദ്ധ മരിച്ചു

Latest from Main News

സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ അന്തരിച്ചു

കോഴിക്കോട് സാമൂതിരി കെ .സി ഉണ്ണിയനുജൻ രാജ (100) അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു

കുട്ടികളുടെ ഡിജിറ്റൽ ലഹരി; നേർവഴി കാട്ടാൻ ഡി – ഡാഡ് പദ്ധതിയുമായി കേരള പോലീസ്

കേരള പൊലീസിൻ്റെ ഡി-ഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍ നിന്ന് പെലീസ് രക്ഷപ്പെടുത്തിയത് ഒന്നും രണ്ടും കുട്ടികളെയല്ല, 775 പേരെയാണ്. കേരള പൊലീസിൻ്റെ

പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപം ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം. കോഴിക്കോട്

ദാഹവും വെള്ളം കുടിയും – തയ്യാറാക്കിയത് ഗോപാലൻ വൈദ്യർ

ദാഹവും വെള്ളം കുടിയും – തയ്യാറാക്കിയത് ഗോപാലൻ വൈദ്യർ ശരീരത്തിന് വെള്ളം ആവശ്യമുള്ളപ്പോഴാണ് ദാഹമനുഭവപ്പെടുന്നത്. കുടിക്കുന്ന വെള്ളത്തിന്റെ അളവ് അമിതമായി കുറച്ചാൽ

ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് പദ്ധതി നടപ്പാക്കുമെങ്കിലും ആരെയും തോല്‍പ്പിക്കില്ല

എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് പദ്ധതി ഈ വര്‍ഷം മുതല്‍  നടപ്പാക്കുമെങ്കിലും ആരെയും തോല്‍പ്പിക്കില്ല. മിനിമം മാര്‍ക്കില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം