നീറ്റ് പരീക്ഷ വിവാദത്തിൽ വിശദീകരണവുമായി എൻ ടി എ

നീറ്റ് പരീക്ഷയിൽ ചിലര്‍ക്ക് 718, 719 മാര്‍ക്കുകള്‍ ലഭിച്ചതിൽ വിശദീകരണവുമായി എൻ ടി എ. ചില വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയവും പരീക്ഷയെഴുതാന്‍ സാധിക്കാതെ വന്നു. എന്‍ടിഎയുടെ നോര്‍മലൈസേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചത് കൊണ്ടാണ് ഇത്തരത്തില്‍ മാര്‍ക്ക് വന്നത്. ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടില്ലെന്നും പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും എൻ ടി എ വ്യക്തമാക്കി.

67 വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതിൽ ക്രമവിരുദ്ധത ഒന്നുമില്ല. ചോദ്യപേപ്പറില്‍ വന്ന പിഴവിനെത്തുടര്‍ന്ന് ലഭിച്ച ഗ്രേസ്മാര്‍ക്ക് ഒന്നാമതെത്തിയവരില്‍ 44 പേര്‍ക്ക് 720 മാര്‍ക്ക് ലഭിച്ചു. ഫിസിക്‌സ് പരീക്ഷയിലെ എന്‍സിഇആര്‍ടി പഴയ പന്ത്രണ്ടാം ക്ലാസ് സയന്‍സ് പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യത്തില്‍ പിഴവ് വന്നിരുന്നു. പ്രൊവിഷണല്‍ ഉത്തരസൂചിക പരീക്ഷ ഏജന്‍സി പുറത്തുവിട്ടതോടെ പതിനായിരത്തിലറെ വിദ്യാര്‍ഥികള്‍ പരാതിയുമായെത്തി. ഇതോടെ ആ ചോദ്യത്തിന് ഉത്തരമെഴുതിയവര്‍ക്കെല്ലാം ഗ്രേസ് മാര്‍ക്ക് നൽകേണ്ടി വരികയായിരുന്നെന്നും എൻ ടി എ വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി

Next Story

കോനാട് ബീച്ച് റോഡിൽ കാറിന് തീ പിടിച്ച് മരിച്ചത് കക്കോടി സ്വദേശി

Latest from Main News

കണക്ടട് ലോഡ് ക്രമപ്പെടുത്താൻ സുവർണ്ണാവസരവുമായി കെ.എസ്.ഇ.ബി

കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് സുവർണ്ണാവസരം ഒരുക്കി കെ എസ് ഇ ബി. ഇതിന് 2026 മാർച്ച്

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി

തയ്യിൽ കടൽതീരത്ത് ഒന്നര വയസ്സുകാരൻ വിയാനെ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.കൊലപാതക

നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ നേട്ടം സമ്മാനിച്ച് കേരള ടീം

ജനുവരി 16, 17 തിയ്യതികളിലായി നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ

ജപ്പാൻ ജ്വരത്തിനെതിരായ വാക്‌സിൻ തികച്ചും സുരക്ഷിതം: ആരോഗ്യവകുപ്പ് ഡയറക്ടർ

ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളികളിലും അങ്കണവാടികളിലും ജനുവരി 15 മുതൽ നൽകിവരുന്ന വാക്‌സിൻ തികച്ചും സുരക്ഷിതമാണെന്നും വളരെ