മേപ്പയൂർ ജി.വി.എച്ച്.എസിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾ മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ചു

മേപ്പയൂർ ജി.വി.എച്ച്.എസിൽ വൊക്കേഷണൽ ഹയർ സെക്കന്ററി കാർഷിക വിദ്യാർത്ഥികൾ മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ചു. ജി.വി.എച്ച്.എസ് മേപ്പയൂരിലെ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾ മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ചു. മേപ്പയൂർ പഞ്ചായത്ത് കൃഷിഭവനും വൊക്കേഷണൽ ഹയർ സെക്കന്ററിയും സംയുക്തമായി നടത്തിയ പരിപാടി മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ പച്ചക്കറി തൈകൾ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ പി ശോഭ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേപ്പയൂർ കൃഷി ഓഫീസർ ഡോ. അപർണ ആർ എ പദ്ധതി വിശദീകരിച്ചു.

വൊക്കേഷണൽ ഹയർ സെക്കന്ററിയിലെ കാർഷിക വിദ്യാർത്ഥികളും എൻ എസ് എസ് യൂണിറ്റ് വിദ്യാർത്ഥികളും ചേർന്നാണ് കൃഷി തോട്ടം ഒരുക്കിയത്. പച്ചക്കറി കൃഷി ചെയ്തു പഠിക്കുന്നതിനോടൊപ്പം മണ്ണിനെ പറ്റിയും ശാസ്ത്രീയ കൃഷി മുറകളെ പറ്റിയും പഠിച്ച് കൃഷിയെ അടുത്തറിയുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

പി ടി എ പ്രസിഡന്റ് വി. പി ബിജു, കൃഷി അസിസ്റ്റന്റ് സ്നേഹ സി .എസ്, എസ് എം സി ചെയർമാൻ സുധാകരൻ പുതുക്കുളങ്ങര എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ആർ അർച്ചന സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി ദേവദർശൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ യാത്രക്കാരന്റെ ആക്രമണം

Next Story

മേപ്പയ്യൂരിൽ സഖാവ് ടി.കെ കണ്ണൻ അനുസ്മരണവും എൻഡോവ്മെൻ്റ് വിതരണവും നടന്നു

Latest from Local News

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ഇന്നു മുതല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം കെഎംസിസി കോഴിക്കോട് ജില്ലാ സെക്രെട്ടറി

മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിന്ന് ഉടൻ പരിഹാരം കാണണം – ഫാർമസിസ്റ്റ് അസോസിയേഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നുകളും മറ്റ് സർജിക്കൽ ഉപകരണങ്ങളും രോഗികൾക്ക് ലഭ്യമാവുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :