മേപ്പയ്യൂരിൽ സഖാവ് ടി.കെ കണ്ണൻ അനുസ്മരണവും എൻഡോവ്മെൻ്റ് വിതരണവും നടന്നു

മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉജ്ജ്വല പ്രവർത്തകനും ആശയ പ്രചാരകനുമായിരുന്ന സഖാവ് ടി.കെ കണ്ണൻ അനുസ്മരണവും എൻഡോവ്മെൻ്റ് വിതരണവും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പാർട്ടി നിലപാടുകളും തത്വങ്ങളും ഏത് സദസ്സിലും ആർജവത്തോടെ അവതരിപ്പിക്കുന്നതിനും ബഹുജനങ്ങളെ അവ ബോധ്യപ്പെടുത്തുന്നതിനും അനിതരസാധാരണമായ കഴിവ് പ്രകടിപ്പിച്ച സഖാവായിരുന്നു ടി.കെ. കണ്ണനെന്നും കെ.കെ. ബാലൻ മാസ്റ്റർ സൂചിപ്പിച്ചു.

ലോക്സഭാതെരഞ്ഞെടു ഫലങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി കൃത്യമായി വിലയിരുത്തുമെന്നും പോരായ്മകൾ പരിഹരിച്ച് ജനപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.വി നാരായണൻ അധ്യക്ഷത വഹിച്ചു. കുമാരി ദേവിക എൻഡോവ്മെൻ്റ് ഏറ്റുവാങ്ങി. മണ്ഡലം സെക്രട്ടറി സി.ബിജു, ബാബു കൊളക്കണ്ടി, മേപ്പയ്യൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ. രാമചന്ദ്രൻ സ്വാഗതവും സുരേഷ് കീഴന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.