വടകര ലോക്സഭ മണ്ഡലത്തില് യൂ.ഡി.എഫ് സ്ഥാനാര്ത്ഥി ഷാഫി പറമ്പില് വിജയിച്ചത് 1,15,157 വോട്ടിന്റെ ഭൂരിപക്ഷത്തിന്.കഴിഞ്ഞ തവണ കെ.മുരളീധരന് 84663 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വടകരയില് വിജയിച്ചിരുന്നത്. സി.പി.എമ്മിലെ പി.സതീദേവിയാണ് അവസാനമായി സി.പി.എമ്മിന്റെ പ്രതിനിധിയായി ഇവിടെ വിജയിച്ചത്.2009ലും 2014ലും മുല്ലപ്പളളി രാമചന്ദ്രന് വിജയിച്ചു. 2019ല് കെ.മുരളീധരനും. അഞ്ചാം ലോക്സഭ മുതല് പത്താം ലോക്സഭ വരെ കെ.പി.ഉണ്ണികൃഷ്ണന് തുടര്ച്ചയായി മല്സരിച്ച് വിജയിച്ച മണ്ഡലമാണിത്. തുടര്ന്ന് സി.പി.എമ്മിലെ ഒ.ഭരതന്,എ.കെ.പ്രേമജം,പി.സതീദേവി എന്നിവര് വിജയിച്ചു.
ഒഞ്ചിയത്ത് സി.പി.എമ്മില് നിന്ന് വിട്ട് പിരിഞ്ഞ് ടി.പി.ചന്ദ്രശേഖരനും പ്രവര്ത്തകരും ആര്.എം.പി രൂപവല്ക്കരിച്ച 2008 ന് ശേഷം ഒരു ലോക്സഭാ തിരഞ്ഞെടുപ്പിലും സി.പി.എം വിജയിച്ചിട്ടില്ല.
Latest from Main News
മുസ്ലീം ലീഗ് നേതാവും മുന് കൊണ്ടോട്ടി എം എല് എയുമായിരുന്ന കെ മമ്മൂണ്ണി ഹാജി (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ
കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്ബാൾ മേള ലൈറ്റ്നിങ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.
കലൂര് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില് കഴിയുന്ന ഉമാ തോമസ് എംഎല്എയെ മുഖ്യമന്ത്രി പിണറായി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025
യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ