കോതമംഗലം ജി.എൽ.പി. സ്കൂളിലെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തി, വാർഡ് കൗൺസിലർ ദൃശ്യ ഉൽഘാടനം ചെയ്തു

കൊയിലാണ്ടി: കോതമംഗലം ജി.എൽ.പി. സ്കൂളിലെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തി, വാർഡ് കൗൺസിലർ ദൃശ്യ ഉൽഘാടനം ചെയ്തു. എൽ.കെ.ജി.യിലും ഒന്നാം ക്ലാസിലുമായി ആദ്യമായി സ്കൂളിലെത്തിയ ഇരുന്നൂറോളം കുരുന്നുകൾക്ക് സമ്മാനപ്പൊതികൾ നൽകിയാണ് അധ്യാപകർ സ്വീകരിച്ചത്. പ്രശസ്ത മജീഷ്യൻ കെ.കെ. കടത്തനാട് അവതരിപ്പിച്ച മാജിക് ഷോ കുട്ടികൾക്ക് നവ്യാനുഭവമായി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. പ്രമോദ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ സുരേഷ് ബാബു അധ്യക്ഷത വഹിക്കുകയും സ്റ്റാഫ് സെക്രട്ടറി ശ്രീമതി നീമ ടീച്ചർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കൾക്കായി നടന്ന ബോധവൽക്കരണ ക്ലാസ് നയിച്ചത് ശ്രീമതി ശ്രീജ ടീച്ചറാണ്. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നടന്ന ചടങ്ങിൽ പായസ വിതരണം മധുരം കൂട്ടി.

Leave a Reply

Your email address will not be published.