ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു

കോഴിക്കോട്: ചെലവൂർ വേണു അന്തരിച്ചു. ചലച്ചിത്ര പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഫിലിം സൊസൈറ്റിപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ്. ചലച്ചിത്ര നിരൂപകനായാണ് സിനിമ രംഗത്തേക്കു കടന്നുവരുന്നത്. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ‘ഉമ്മ’ എന്ന സിനിമയ്ക്ക് നിരൂപണമെഴുതി. അന്ന് അത് ചന്ദ്രിക വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. 1971 മുതല്‍ കോഴിക്കോട്ടെ ‘അശ്വിനി ഫിലിം സൊസൈറ്റി’യുടെ ജനറല്‍ സെക്രട്ടറിയാണ്. കൂടാതെ സൈക്കോ മനശ്ശാസ്ത്ര മാസികയുടെ പത്രാധിപര്‍ ആയിരുന്നു.

മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. അനശ്വര സംവിധായകനായ ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകന്‍ പ്രേംചന്ദ് സംവിധാനം ചെയ്യ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം; ആകാംക്ഷയുടെ മുള്‍മുനയില്‍ കേരളം

Next Story

ഇന്ന് സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂളുകളില്‍ എത്തിയ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

Latest from Main News

എസ്ഐആറിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

തിരുവനന്തുപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയ്‌ക്കെതിരായ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

സംസ്ഥാന ബജറ്റില്‍ കാപ്പാട് വികസനത്തിന് പത്ത് കോടി

കാപ്പാട് തീരദേശ വികസനത്തിനും വിനോദ സഞ്ചാര വികസനത്തിനുമായി സംസ്ഥാന ബജറ്റില്‍ പത്ത് കോടി രൂപ അനുവദിച്ചു.പാര്‍ക്ക് വികസനമുള്‍പ്പടെയുളള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക

വടകര പാർലമെന്റ് മണ്ഡലത്തിൽ കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 45 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

വടകര: കേന്ദ്ര ഉപരിതല മന്ത്രാലയം കേരളത്തിനായി അനുവദിച്ച സെൻട്രൽ റോഡ് ഫണ്ട് (CRIF) പദ്ധതികളിൽ രണ്ട് പ്രധാന റോഡുകൾ വടകര പാർലമെന്റ്