ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം; ആകാംക്ഷയുടെ മുള്‍മുനയില്‍ കേരളം

/

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച രാവിലെ എട്ട് മണിക്കാരംഭിക്കും. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടെണ്ണലിനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചാല്‍ എട്ടേ കാലോടെ ആദ്യ സൂചനകള്‍ പുറത്തു വരും. .ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക.

 

രാജ്യത്ത് മൊത്തം 543 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉളളത്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളാണ് ഉളളത്. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടന്നിരുന്നു. 40 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇതിന്റെ ഫലം അറിയുന്നത്. ഇതില്‍ പതിനൊന്ന് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് വിജയ പ്രതീക്ഷയര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ സീറ്റും തൂത്തുവാരുമെന്നാണ് യൂ.ഡി.എഫ് കേന്ദ്രങ്ങള്‍ ആത്മ വിശ്വാസം പ്രകടിപ്പിച്ചത്. ബി.ജെ.പി മൂന്ന് മണ്ഡലങ്ങളില്‍ വിജയ പ്രതീക്ഷയിലാണ്. തൃശ്ശൂര്‍, വടകര, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ ഫലങ്ങളാണ് സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയം.

വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ നേതാക്കളിലും പ്രവര്‍ത്തകരിലും നെഞ്ചിടിപ്പ് കൂടുകയാണ്. കോഴിക്കോട് വെളളിമാട് കുന്ന് ജെ.ഡി.ടി. കാംപസിലെ 14 ഹാളിലായാണ് കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുക. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ കല്‍പ്പറ്റ് മുട്ടില്‍, താമരശ്ശേരി, നിലമ്പൂര്‍ എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ നടക്കും.

 

Leave a Reply

Your email address will not be published.

Previous Story

കണ്ണിന് താഴെയുള്ള കറുപ്പിനെ അവഗണിക്കരുത്, ഇത് ചിലതിന്റെ സൂചനയാണ്…!

Next Story

ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു

Latest from Local News

സ്നേഹ സംഗമമായ് വി.ഡി സതീശൻ്റെ ഇഫ്താർ വിരുന്ന്

കോഴിക്കോട്: റംസാന്‍ കാലത്തെ സൗഹൃദ ഒത്തുചേരലിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നിൽ സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ളവർ

ഫാര്‍മസിസ്റ്റ് പണിമുടക്ക് വിജയിപ്പിക്കും-കെപിപിഎ

കൊയിലാണ്ടി: എഴു വര്‍ഷങ്ങള്‍ക്കു ശേഷം സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളുടെ പുതുക്കി നിശ്ചയിച്ച മിനിമം കൂലി എല്ലാ വര്‍ക്കിംങ്ങ് ഫാര്‍മസിസ്റ്റുകള്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എപ്രില്‍

ലഹരിക്കെതിരെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാമ്പയിനുമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

കൊയിലാണ്ടി: ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന കാര്യാലയം സംയുക്തമായി നടത്തുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാമ്പയിന് കൊയിലാണ്ടി

ക്ഷേത്രാങ്കണത്തിൽ ഇഫ്താർ വിരുന്ന്

കാപ്പാട് : മുനമ്പത്ത് താവണ്ടി ഭഗവതി ക്ഷേത്ര തിറമഹോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നു സംഘടിച്ചു. ക്ഷേത്രമുറ്റത്ത് നടന്ന

കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സ്ൺ രാജ് ഷാർജയിൽ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സ്ൺ രാജ് (34) ഷാർജയിൽ അന്തരിച്ചു. പിതാവ്  രാജു. മാതാവ്: ലക്ഷ്മി സഹോദരൻ: നെൽസൺരാജ് .