ചേലിയ യു.പി സ്കൂളിൽ പ്രവേശനോത്സവം സിനിമാതാരം ആൽവിൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചേലിയ യു.പി സ്കൂളിൽ പ്രവേശനോത്സവം സിനിമാതാരം ആൽവിൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജേഷ് മലയില്‍ അധ്യക്ഷനായി. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗം കെ.അബ്ദുള്‍ ഷുക്കൂര്‍ മുഖ്യാതിഥിയായി.സ്‌കൂള്‍ മാനേജര്‍ എന്‍.വി.ബാബുരാജ്,പ്രധാനാധ്യാപിക കെ.പി.ദിവ്യ,പ്രൈം എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിമിഷ,മുന്‍ പ്രധാനാധ്യാപിക കെ.എ.ഗീത,നവാസ് പുക്കാട്, ഒ.എം.പ്രസാദ്,കെ.ശ്രീരേഖ എന്നിവർ സംസാരിച്ചു.
സ്കൂളിൽ പുതുതായി പ്രവേശനം നേടിയ നവാഗതർക്ക് കല്യാൺ സിൽക്സ് ആൻ്റ് ഹൈപ്പർ മാർക്കറ്റ് നൽകുന്ന സമ്മാനങ്ങൾ അടങ്ങിയ കിറ്റ് കോഴിക്കോട് ഷോറൂം മാനേജർ പി സുധീർ കൈമാറി.

Leave a Reply

Your email address will not be published.