കമനീയമായ ഫോട്ടോ പോയിൻ്റ് ഒരുക്കിയാണ് എടക്കുളം വിദ്യാ തരംഗിണി എൽ.പി സ്കൂളിൽ നവാഗതരെ വരവേറ്റേത്‌

എടക്കുളം: കമനീയമായ ഫോട്ടോ പോയിൻ്റ് ഒരുക്കിയാണ് എടക്കുളം വിദ്യാ തരംഗിണി എൽ.പി സ്കൂളിൽ നവാഗതരെ വരവേറ്റേത്‌. രക്ഷിതാക്കളോടൊപ്പം ഫോട്ടോ പോയിൻ്റിലെത്തി സ്വയം പരിചയപ്പെടുത്തിയ കുട്ടികൾക്ക് മാന്ത്രിക പൂമ്പാറ്റ സമ്മാനമായി നൽകി. പാഠ പുസ്തകങ്ങളും യൂണിഫോമും നൽകി. സ്കൂളിലെ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് വാർഡംഗം കെ തങ്കം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ. പ്രജീഷ് അധ്യക്ഷനായിരുന്നു. മാന്ത്രികൻ മജീദ് മടവൂർ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് അംഗം ജയശ്രീ മനത്താനത്ത്, മാനേജ്മെൻ്റ് പ്രതിനിധി കെ.ഗീതാനന്ദൻ, പ്രധാനധ്യാപിക എ. അഖില, ടി. നദാഷ, യു.കെ.’ സംഗീത എന്നിവർ പ്രസംഗിച്ചു. രക്ഷിതാക്കൾക്കായി രക്ഷാകർതൃവിദ്യാഭ്യാസം എന്ന വിഷയത്തിൽ ഇ.കെ.റിയാസ് ക്ലാസ്സെടുത്തു. കുട്ടികൾ പ്രവേശനോത്സവത്തിൻ്റെ ദൃശ്യാവിഷ്ക്കാരവും മറ്റു കലാപരികളും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചേലിയ യു.പി സ്കൂളിൽ പ്രവേശനോത്സവം സിനിമാതാരം ആൽവിൻ ഉദ്ഘാടനം ചെയ്തു

Next Story

രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒമ്പതു മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭിക്കും

Latest from Local News

കലയുടെ കൂട്ടായ്മയായി ലൈഫ് വീടിൻ്റെ ഗൃഹപ്രവേശനം; നാടക ഗ്രാമത്തിന്റെ വേറിട്ട ആഘോഷം

ഗൃഹപ്രവേശനം ഒരു ഗ്രാമത്തിലെ കലാകാരൻമാരുടെ കൂട്ടായ്മയാക്കാമെന്ന് തെളിയിക്കുകയാണ് നാടക ഗ്രാമം കോഴിക്കോടെന്ന സംഘം. ചെറുപുനത്തിൽ ദാക്ഷായണി അമ്മയ്ക്ക്‌ ലൈഫ് പദ്ധതിയിൽ ലഭിച്ച

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ കുടുംബം നിയമനടപടിക്ക്

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി

മൂപ്പെനാട് പഞ്ചായത്തിലെ സരോജിനിയമ്മ – സുഭാഷ് എന്നിവരുടെ കുടുംബത്തിന് സഹായവുമായി പൊയിൽക്കാവ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ

മൂപ്പെനാട് പഞ്ചായത്തിലെ സരോജിനിയമ്മ – സുഭാഷ് എന്നിവരുടെ കുടുംബത്തിന് സഹായവുമായി പൊയിൽക്കാവ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ. ഇരു കാലുകളും നഷ്ടമായതും നിരവധി

പുളീക്കണ്ടി മടപ്പുര കലാനിധി പുരസ്‌കാരം ഉണ്ണി ആശാരിക്ക്

വാളൂർ- മരുതേരി പുളീക്കണ്ടി ശ്രീമുത്തപ്പൻ മടപ്പുര കമ്മിറ്റി ഏർപ്പെടുത്തിയ ആറാമത് കലാനിധി പുരസ്‌കാരം പ്രശസ്ത വാസ്തു കലാശിൽപ്പി ഉണ്ണി ആശാരി എരവട്ടൂരിന്.

മനയില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു

മനയില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു. (മാനേജര്‍ ചങ്ങരംവെള്ളി എം.എല്‍.പി). പിതാവ് മനയില്‍ അമ്മത് മാസ്റ്റര്‍. മാതാവ് പാത്തു മനയില്‍. മുന്‍ ബ്ലോക്ക് പഞ്ചായത്ത്