എടക്കുളം: കമനീയമായ ഫോട്ടോ പോയിൻ്റ് ഒരുക്കിയാണ് എടക്കുളം വിദ്യാ തരംഗിണി എൽ.പി സ്കൂളിൽ നവാഗതരെ വരവേറ്റേത്. രക്ഷിതാക്കളോടൊപ്പം ഫോട്ടോ പോയിൻ്റിലെത്തി സ്വയം പരിചയപ്പെടുത്തിയ കുട്ടികൾക്ക് മാന്ത്രിക പൂമ്പാറ്റ സമ്മാനമായി നൽകി. പാഠ പുസ്തകങ്ങളും യൂണിഫോമും നൽകി. സ്കൂളിലെ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് വാർഡംഗം കെ തങ്കം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ. പ്രജീഷ് അധ്യക്ഷനായിരുന്നു. മാന്ത്രികൻ മജീദ് മടവൂർ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് അംഗം ജയശ്രീ മനത്താനത്ത്, മാനേജ്മെൻ്റ് പ്രതിനിധി കെ.ഗീതാനന്ദൻ, പ്രധാനധ്യാപിക എ. അഖില, ടി. നദാഷ, യു.കെ.’ സംഗീത എന്നിവർ പ്രസംഗിച്ചു. രക്ഷിതാക്കൾക്കായി രക്ഷാകർതൃവിദ്യാഭ്യാസം എന്ന വിഷയത്തിൽ ഇ.കെ.റിയാസ് ക്ലാസ്സെടുത്തു. കുട്ടികൾ പ്രവേശനോത്സവത്തിൻ്റെ ദൃശ്യാവിഷ്ക്കാരവും മറ്റു കലാപരികളും അവതരിപ്പിച്ചു.








