ട്രോളിങ് നിരോധന കാലയളവില്‍ (ജൂണ്‍ ഒന്‍പത് മുതല്‍ ജൂലൈ 31 വരെ) ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിലവില്‍ ഒഴിവുള്ള തസ്തികയിലേക്ക് റെസ്‌ക്യു ഗാര്‍ഡുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
അപേക്ഷകര്‍ രജിസ്റ്റേര്‍ഡ് മത്സ്യതൊഴിലാളികളും 20 വയസ്സിനും 45 വയസ്സിനും മദ്ധ്യേ പ്രായമുള്ളവരും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്സില്‍ (NIWS) നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരും ഏത് പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരും ആയിരിക്കണം. ഈ മേഖലയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും കോഴിക്കോട് ജില്ലയിലെ സ്ഥിര താമസക്കാര്‍ക്കും 2018 ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണനയുണ്ട്.
താല്‍പ്പര്യമുള്ളവര്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ ജൂണ്‍ നാലിന് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം രാവിലെ 10.30 ന് ഹാജരാകണമെന്ന് ബേപ്പൂര്‍ അസി. ഡയറക്ടര്‍ ഓഫ് ഫിഷറീസ് അറിയിച്ചു. ഫോണ്‍: 0495-2414074.